SignIn
Kerala Kaumudi Online
Thursday, 18 June 2026 4.58 AM IST

ഓസ്ട്രിയ ഓക്കെ

s

സാൻ ഫ്രാൻസിസ്കോ: ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ജെയിലെ മത്സരത്തിൽ ഓസ്ട്രിയ 3-1ന് ജോർദാനെ തോൽപ്പിച്ചു. റൊമാനൊ ഷ്‌മിഡ്, മാർകോ അർണൗടോവിക് എന്നിവർ ഓസ്‌ട്രിയയ്ക്കായി ലക്ഷ്യം കണ്ടപ്പോൾ ജോർദാന്റെ യാസൻ അൽ അറബിന്റെ സെൽഫ് ഗോളും ഓസ്ട്രിയയുടെ അക്കൗണ്ടിൽ എത്തി. അലി ഓൾവാനാണ് ജോർദാന്റെ ഗോൾ നേടിയത്. ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ ജോർദാൻ താരമായി ഓൾവാൻ. ജോർദാന്റെ ആദ്യ ലോകകപ്പാണ് ഇത്.

ഇന്ത്യയ്ക്ക് വമ്പൻ ജയം

ലക്‌നൗ: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 170 റൺസിന്റെ വമ്പൻ ജയം. ജയത്തോടെ ഒരു മത്സരം ശേഷിക്കെ തന്നെ ഇന്ത്യ പരമ്പര സ്വന്തമാക്കി (2-0). ആദ്യം ബാറ്ര് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 402 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ അഫ്‌ഗാൻ 44.3 ഓവറിൽ 232 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഇന്ത്യയ്ക്കായി ക്യാപ്ടൻ ശുഭ്മാൻ ഗിൽ (154), ഇഷാൻ കിഷൻ (125) എന്നിവർ സെഞ്ച്വറി നേടി.

ഇന്ത്യയ്ക്ക് ജയം

ലണ്ടൻ: വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ നെതർലാൻഡ്‌സിനെ 95 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 209 റൺസെടുത്തു. സ്‌മൃതി മന്ഥന (47 പന്തിൽ 74), ഷഫാലി വെർമ്മ( 38 പന്തിൽ 55) എന്നിവർ അർദ്ധ സെഞ്ച്വറി നേടി. മറുപടിക്കിറങ്ങിയ നെതർലാൻഡ്‌സ് 17.3 ഓവറിൽ 114 റൺസിന് ഓൾഔട്ടായി.

ലോകകപ്പ് ഗ്രൂപ്പ് കെയിൽ കോംഗോയ്ക്ക് എതിരായ മത്സരത്തിന് മുൻപ് വാം അപ്പിനിറങ്ങുന്ന പോർച്ചുഗൽ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, FF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360