SignIn
Kerala Kaumudi Online
Monday, 24 August 2026 4.05 AM IST

ട്രീസ-ഗായത്രി സഖ്യം പൊരുതി വീണു

ന്യൂ​ഡ​ൽ​ഹി​:​ ​ബാ​ഡ്മി​ന്റ​ൺ​ ​ലോ​ക​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​വ​നി​താ​ ​ഡ​ബി​ൾ​സി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​താ​രം​ട്രീ​സ​ ​ജോ​ളി​-​ ​ഗാ​യ​ത്രി​ ​ഗോ​പി​ ​ച​ന്ദ് ​സ​ഖ്യം​ ​സെ​മി​ ​ഫൈ​ന​ലി​ൽ​ ​പൊ​രു​തി​ ​വീ​ണു.​ ​ലോ​ക​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​ജോ​ഡി​യാ​യ​ ​ചൈ​ന​യു​ടെ​ ​ലി​യു​ ​ഷെ​ങ് ​ഷു​ ​-​ ​ടാ​ൻ​ ​നി​ങ് ​സ​ഖ്യ​ത്തോ​ടാ​ണ് ​ഇ​ന്ത്യ​ൻ​ ​സ​ഖ്യം​ ​പ​രാ​ജ​യ​പ്പെ​ട്ട​ത്.​ ​സ്കോ​ർ​:​ 18​-21,​ 21​-13,​ 21​-8.​ ​ഒ​രു​മ​ണി​ക്കൂ​ർ​ 11​ ​മി​നി​ട്ട് ​നീ​ണ്ട​ ​പോ​രാ​ട്ട​ത്തി​ൽ​ ​ആ​ദ്യ​ ​ഗെ​യിം​ ​സ്വ​ന്ത​മാ​ക്കി​യ​ ​ശേ​ഷ​മാ​യി​രു​ന്നു​ ​അ​ടു​ത്ത​ ​ര​ണ്ട് ​ഗെ​യി​മു​ക​ളും​ ​കൈ​വി​ട്ട് ​ഇ​ന്ത്യ​ൻ​ ​സ​ഖ്യം​ ​പ​രാ​ജ​യ​പ്പെ​ട്ട​ത്.
തുടക്കം കസറി
മ​ത്സ​ര​ത്തി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ ​ഇ​ന്ത്യ​ൻ​ ​ജോ​ഡി​ ​മി​ക​ച്ച​ ​ഫോ​മി​ലാ​യി​രു​ന്നു.​ ​ലോ​ക​ ​ഒ​ന്നാം​ ​ന​മ്പ​റാ​യ​ ​ചൈ​നീ​സ് ​സ​ഖ്യ​ത്തി​ന്റെ​ ​അ​തി​വേ​ഗ​ ​സ്മാ​ഷു​ക​ളെ​ ​മി​ക​ച്ച​ ​ഡി​ഫ​ൻ​സി​ലൂ​ടെ​ ​ട്രീ​സ​യും​ ​ഗാ​യ​ത്രി​യും​ ​പ്ര​തി​രോ​ധി​ച്ചു.​ ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ 8​-10​ ​ന് ​പി​ന്നി​ലാ​യി​രു​ന്ന​ ​ഇ​ന്ത്യ​ൻ​ ​സ​ഖ്യം​ ​തു​ട​ർ​ച്ച​യാ​യി​ 3​ ​പോ​യി​ന്റു​ക​ൾ​ ​നേ​ടി​ 11​-10​ ​ന് ​ഇ​ന്റ​ർ​വെ​ല്ലി​ലേ​ക്ക് ​ലീ​ഡ് ​എ​ടു​ത്തു.​ ​തു​ട​ർ​ന്നും​ ​കോ​ർ​ട്ടി​ൽ​ ​മി​ക​ച്ച​ ​പൊ​സി​ഷ​ൻ​ ​റൊ​ട്ടേ​ഷ​നും​ ​ട്രീ​സ​യു​ടെ​ ​നെ​റ്റ് ​ഗെ​യി​മു​ക​ളും​ ​വ​ഴി​ ​ആ​ദ്യ​ ​ഗെ​യിം​ 21​-18​ ​ന് ​ഇ​ന്ത്യ​ ​സ്വ​ന്ത​മാ​ക്കി.
തിരിച്ചടി
ര​ണ്ടാം​ ​ഗെ​യി​മി​ന്റെ​ ​ആ​ദ്യ​ ​പ​കു​തി​യി​ലും​ ​ക​ടു​ത്ത​ ​പോ​രാ​ട്ട​മാ​യി​രു​ന്നു.​ ​ഇ​ന്റ​ർ​വെ​ൽ​ ​സ​മ​യ​ത്ത് ​ചൈ​നീ​സ് ​സ​ഖ്യം​ 11​-10​ ​എ​ന്ന​ ​നേ​രി​യ​ ​ലീ​ഡ് ​നി​ല​നി​ർ​ത്തി.​ ​എ​ന്നാ​ൽ​ ​ബ്രേ​ക്കി​ന് ​ശേ​ഷം​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​ചൈ​നീ​സ് ​ജോ​ഡി​ ​മ​ത്സ​ര​ത്തി​ന്റെ​ ​വേ​ഗ​ത​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​അ​വ​രു​ടെ​ ​ശ​ക്ത​മാ​യ​ ​സ്മാ​ഷു​ക​ൾ​ക്ക് ​മു​ന്നി​ൽ​ ​ഇ​ന്ത്യ​ൻ​ ​താ​ര​ങ്ങ​ൾ​ക്ക് ​താ​ളം​ ​ന​ഷ്ട​പ്പെ​ടു​ക​യും​ ​പി​ഴ​വു​ക​ൾ​ ​കൂ​ടു​ക​യും​ ​ചെ​യ്തു.​ ​ഇ​തോ​ടെ​ ​ചൈ​ന​ 21​-13​ ​ന് ​ര​ണ്ടാം​ ​ഗെ​യിം​ ​നേ​ടി​ ​ഒ​പ്പ​മെ​ത്തി.
നി​ർ​ണാ​യ​ക​മാ​യ​ ​മൂ​ന്നാം​ ​ഗെ​യി​മി​ൽ​ ​ചൈ​നീ​സ് ​സ​ഖ്യം​ ​പൂ​ർ​ണ​ ​നി​യ​ന്ത്ര​ണം​ ​ഏ​റ്റെ​ടു​ത്തു.​ ​ലി​യു​ ​-​ ​ടാ​ൻ​ ​സ​ഖ്യം​ ​ആ​ക്ര​മ​ണ​ ​ശൈ​ലി​ ​ക​ടു​പ്പി​ച്ച​പ്പോ​ൾ​ ​ഇ​ന്ത്യ​ൻ​ ​ജോ​ഡി​ ​ക​ടു​ത്ത​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി.​ ​തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ 11​-5​ ​എ​ന്ന​ ​വ​ൻ​ലീ​ഡ് ​ചൈ​ന​ ​നേ​ടി.​ ​വ​ലി​യ​ ​റാ​ലി​ക​ളി​ൽ​ ​കാ​ണി​ച്ച​ ​ക്ഷ​മ​യും​ ​കൃ​ത്യ​ത​യും​ ​ചൈ​നീ​സ് ​സ​ഖ്യ​ത്തി​ന് ​തു​ണ​യാ​യ​പ്പോ​ൾ​ 21​-8​ ​എ​ന്ന​ ​സ്കോ​റി​ന് ​ഗെ​യി​മും​ ​മ​ത്സ​ര​വും​ ​സ്വ​ന്ത​മാ​ക്കി​ ​അ​വ​ർ​ ​ഫൈ​ന​ലി​ലേ​ക്ക് ​ടി​ക്ക​റ്റെ​ടു​ത്തു.

ആഴ്‌സനൽ ജയിച്ചു തുടങ്ങി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആഴ്‌സനലിന് ജയം. ഇത്തവണ പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ കിട്ടി കവൻട്രിയെ ആഴ്‌സനൽ 3-0ത്തിന് കീഴടക്കി. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഹൾ സിറ്രി 2-0ത്തിന് കീഴ ടക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360