SignIn
Kerala Kaumudi Online
Monday, 24 August 2026 3.59 AM IST

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ഉടക്കി ജയ്‌സ്വാൾ, ഇത്തവണ കൊമ്പുകോർത്തത് അസിത  ഫെർണാണ്ടോയോട്

READ ENGLISH VERSION
yashasvi-jaiswal
യശസ്വി ജയ്‌സ്വാളും ലങ്കൻ താരങ്ങളും വാക്കുതർക്കത്തിനിടെ

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം സെഷനിടെ ലങ്കൻ പേസർ അസിത ഫെർണാണ്ടോയുമായി ഉരസി ഇന്ത്യൻ ബാറ്റർ യശസ്വി ജയ്‌സ്വാൾ. 17ാം ഓവറിലെ അസിതയുടെ അവസാന പന്തിൽ ജയ്‌സ്വാൾ പുറത്തായതിന് പിന്നാലെയായിരുന്നു സംഭവം. അർദ്ധ സെഞ്ചുറിക്ക് അഞ്ച് റൺസ് അകലെ നിൽക്കെയാണ് ജയ്‌സ്വാളിനെ അസിത പുറത്താക്കിയത്. പിന്നാലെ ജയ്‌സ്വാൾ അസിതയ്ക്ക് അരികിലെത്തുകയും വാക്കുതർക്കമുണ്ടാവുകയുമായിരുന്നു.

അസിതയുടെ ഓവറിൽ നേടിയ മൂന്ന് ഫോറുകൾ ഉൾപ്പെടെ 45 റൺസാണ് ജയ്‌സ്വാൾ അടിച്ചെടുത്തത്. എന്നാൽ അവസാന പന്തിൽ മി‌ഡിൽ സ്റ്റമ്പിൽ തെറിപ്പിച്ച് ജയ്‌സ്വാളിനെ അസിത പുറത്താക്കി. പിന്നാലെ ലങ്കൻ താരങ്ങൾ ആഘോഷവും തുടങ്ങി. ഡ്രസിംഗ് റൂമിലേയ്ക്ക് മടങ്ങുന്നതിനിടെ തിരികെവന്ന് ജയ്‌സ്വാൾ അസിതയുമായി കൊമ്പുകോർക്കുകയായിരുന്നു. ലങ്കൻ താരങ്ങൾ എന്തോ പറഞ്ഞതാണ് ജയ്‌‌സ്വാളിനെ ചൊടിപ്പിച്ചതെന്നാണ് വിവരം. അസിതയും ജയ്‌സ്വാളും പരസ്‌പരം തല മുട്ടിക്കുകയും ചെയ്തു. പിന്നാലെ ലങ്കൻ താരങ്ങളാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.

ആദ്യ ടെസ്റ്റിൽ നിരോഷൻ ഡിക്ക്‌വെല്ലയും ജയ്‌സ്വാളും തമ്മിൽ ഉടക്കിയിരുന്നു. ഡിക്ക്‌വെല്ല ബാറ്റ് ചെയ്യുന്നതിനിടെ തൊട്ടടുത്ത് ഫീൽഡ് ചെയ്യുകയായിരുന്ന ജയ്‌സ്വാൾ താരത്തെ സിക്‌സർ അടിക്കാൻ വെല്ലുവിളിച്ചു. സിക്‌സർ അടിച്ചാൽ ഐപിഎല്ലിലെടുക്കുമോയെന്ന് ഡിക്ക്‌വെല്ല തിരിച്ചുചോദിച്ചു. അടിച്ചുനോക്കെന്ന് ജയ്‌സ്വാളും മറുപടി നൽകി. എന്നാൽ ഇതിന് പിന്നാലെ ഡിക്ക്‌വെല്ല പുറത്തായിരുന്നു.

English Summary

Indian batter Yashasvi Jaiswal had a heated confrontation with Sri Lankan pacer Asitha Fernando during the second Test in Colombo. The incident occurred after Fernando dismissed Jaiswal for 45 runs in the first session. Jaiswal approached Fernando, leading to a head-to-head exchange before other Sri Lankan players separated them. This follows a previous verbal spat in the first Test.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YASHASVI JAISWAL, ASITHA FERNANDO, INDIA VS SRILANKA, SRILANKA TEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360