SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.13 PM IST

തൃഷയുടെ പോസ്റ്റിൽ '00.00'; ഈ നമ്പർ എഴുതിയത് വെറുതെയല്ല, പിന്നിൽ ഒളിഞ്ഞിരിക്കുന്നത് വലിയ അർത്ഥങ്ങൾ

trisha

ഇന്നലെ ഒറ്റരാത്രികൊണ്ട് വീണ്ടും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് നടി തൃഷ കൃഷ്ണൻ. അതിന് കാരണം തൃഷ പങ്കുവച്ച പോസ്റ്റാണ്. ജൂൺ 22ന് തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ 52-ാം ജന്മദിനമായിരുന്നു. അതിന് ഇന്നലെ രാത്രിയാണ് തൃഷ ആശംസ അറിയിച്ച് പോസ്റ്റ് പങ്കുവച്ചത്.

കേക്കിന് മുമ്പിലിരിക്കുന്ന വിജയ്‌യുടെയും തൃഷയുടെയും ചിത്രമാണ് പങ്കുവച്ചത്. 'എല്ലാം അർത്ഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ'- എന്ന കുറിപ്പുമുണ്ട്. വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തുവെന്നും വിജയ്‌യുടെ ജന്മദിനത്തിന് പതിവ് തെറ്റിച്ച് തൃഷ ആശംസ അറിയിക്കാത്തതും വലിയ അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി ആശംസ അറിയിച്ച് നടി രംഗത്തെത്തിയത്.

എന്നാൽ ഇൻസ്റ്റഗ്രാമിലെ പോസ്റ്റിലെ അടിക്കുറിപ്പിലാണ് പലരുടെയും കണ്ണ് ആദ്യം ഉടക്കിയത് '00.00' എന്ന നമ്പറിലായിരിക്കും. എന്തിനാണ് ഈ നമ്പർ തൃഷ തന്റെ പോസ്റ്റിൽ പങ്കുവച്ചതെന്ന് ഇപ്പോഴും പലർക്കും മനസിലായിട്ടില്ല. അതിനൊരു കാരണമുണ്ട്. എയ്ഞ്ചൽ നമ്പർ എന്നാണ് 00.00നെ (അല്ലെങ്കിൽ 0000) അറിയപ്പെടുന്നത്.

അനന്തമായ സാദ്ധ്യതകളെയും പുതിയ തുടക്കത്തെയും സൂചിപ്പിക്കുന്നതാണ് ഈ നമ്പർ. ശക്തമായ ഒരു ആരംഭഘട്ടത്തിലാണ് നിങ്ങൾ എന്ന പ്രപഞ്ചത്തിന്റെ ഓർമ്മപ്പെടുത്തലായി ഈ നമ്പറിനെ കരുതുന്നു. പൂജ്യം എന്ന സംഖ്യ ഒരു ശൂന്യതയെ പ്രതിനിധീകരിക്കുന്നു. പഴയ ചക്രങ്ങൾ അവസാനിച്ചുവെന്നതിന്റെയും പുതിയ അദ്ധ്യായം ആരംഭിക്കാൻ തയ്യാറാണെന്ന സൂചനയും ഇത് നൽകുന്നുവെന്നാണ് പറയപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRISHA VIJAY, TRISHA NEW POST, CMVIJAY AND TRISHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360