SignIn
Kerala Kaumudi Online
Saturday, 13 June 2026 7.25 PM IST

ബെെക്ക്  ഡിവെെഡറിലിടിച്ച് അപകടം; ബംഗളൂരുവിൽ മലയാളി  നഴ്സിംഗ്  വിദ്യാർത്ഥികൾക്ക്  ദാരുണാന്ത്യം

READ ENGLISH VERSION
students

ബംഗളൂരു: ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലിയിൽ ഗീരിഷ്‌കുമാറിന്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരിച്ചത്.

ബംഗളൂരു കെങ്കേരി രാജരാജേശ്വരി ഡെന്റൽ കോളേജിന് സമീപത്തായിരുന്നു അപകടം. ഇരുവരും കെങ്കേരി ബിജിഎസ് നഴ്സിംഗ് കോളേജിലെ ബിഎസ്‌സി നഴ്സിംഗ് നാലാം വർഷ വിദ്യാർത്ഥികളാണ്. മെെസൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബെെക്ക് നിയന്ത്രണം വിട്ട് ഡിവെെഡറിലിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, DIES, MALAYALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360