SignIn
Kerala Kaumudi Online
Saturday, 13 June 2026 7.19 PM IST

കനത്ത മഴ, ചോർന്നൊലിച്ച് ശതാബ്ദി എക്സ്പ്രസ്; രോഷത്തോടെ യാത്രക്കാർ

indian-railway

ന്യൂഡൽഹി: ശതാബ്ദി എക്സ്പ്രസ് ട്രെയിനിനുള്ളിൽ ചോർന്നൊലിക്കുന്ന മേൽക്കൂരയെക്കുറിച്ച് ഒരു യാത്രക്കാരൻ റെയിൽവെ ഉദ്യോഗസ്ഥനോട് പരാതി പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹൗറ- ന്യൂജൽപൈഗുരി ശതാബ്ദി എക്സ്പ്രസിലാണ് സംഭവം. മേൽക്കൂര ചോർന്ന് വെള്ളം ട്രെയിനിനകത്ത് പ്രവേശിച്ചതോടെയാണ് യാത്രക്കാരൻ റെയിൽവെ ഉദ്യോഗസ്ഥനെ ഇക്കാര്യം അറിയിച്ചത്.

ദൃശ്യങ്ങളിൽ യാത്രക്കാരൻ റെയിൽവേ ഉദ്യോഗസ്ഥനോട് കോച്ചിന്റെ അവസ്ഥയെക്കുറിച്ച് ചോദിക്കുന്നതും മോശം അറ്റകുറ്റപ്പണി എന്ന് അദ്ദേഹം വിശേഷിപ്പിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. പൈസ നൽകി യാത്ര ചെയ്യുന്നവർക്ക് ഇങ്ങനെയുള്ള സൗകര്യങ്ങളാണോ നൽകേണ്ടതെന്നും അദ്ദേഹം ചോദിച്ചു. പ്രശ്നം പരിഹരിക്കപ്പെടുമെന്ന് റെയിൽവേ ജീവനക്കാരൻ വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ നേരിട്ട് മറുപടി നൽകണമെന്ന് നിർബന്ധിക്കുകയും വിഷയത്തിൽ അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഒട്ടേറെ പേരാണ് പ്രതികരണവുമായി രംഗത്തെത്തുന്നത്.

സംഭവത്തിന് പിന്നാലെ റെയിൽവെ ഉദ്യോഗസ്ഥൻ മറ്റ് ജീവനക്കാരെ ഇക്കാര്യം അറിയിക്കുന്നുണ്ട്. സി 6 കോച്ചിൽ 70,71,72 സീറ്റുകൾക്ക് സമീപം വെള്ളം ചോർന്നൊലിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥൻ അറിയിച്ചത്. ഇന്ത്യയിലെ പ്രീമിയം ട്രെയിൻ സർവീസുകളിൽ ഒന്നായി ശതാബ്ദി എക്സ്പ്രസ് കണക്കാക്കപ്പെടുന്നുണ്ട്. എന്നാൽ എങ്ങനെയാണ് ഇത്തരം അറ്റകുറ്റപ്പണി പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് യാത്രക്കാരൻ ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, RAILWAY, INDIA, INDIAN RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360