SignIn
Kerala Kaumudi Online
Thursday, 18 June 2026 3.40 AM IST

ബസിൽ കേറാൻ ഇന്റർവ്യൂ, ഒടുവിൽ തള്ളിപ്പുറത്താക്കൽ

1

വടക്കാഞ്ചേരി: ബസിൽ കയറ്റണമെന്ന് യാചിക്കുന്ന വിദ്യാർത്ഥികളുടെ ദൃശ്യം വൈറലായതോടെ യാത്ര നിഷേധിച്ച കണ്ടക്ടർക്കെതിരെ ശക്തമായ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വടക്കാഞ്ചേരി ക്ലേലിയ ബാർബിയേറി ഹോളി ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ട് കുട്ടികളെ ബസിൽ കയറ്റാതിരുന്ന വടക്കാഞ്ചേരി - കുന്നംകുളം റൂട്ടിലെ മെജോമോൻ ബസിലെ കണ്ടക്ടർ മംഗലം സ്വദേശി ദാസന്റെ (52) ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടിയെടുത്തതായി വടക്കാഞ്ചേരി സബ് ആർ.ടി ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സെന്തിൽ കേരളകൗമുദിയോട് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ടാണ് വിദ്യാർത്ഥികളുടെ വൈറൽ ദൃശ്യത്തിന് അടിസ്ഥാനമായ സംഭവം വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ അരങ്ങേറിയത്. പത്താം ക്ലാസുകാരനായ ഒന്നാം കല്ല് സ്വദേശി സയാൻ കൈകൂപ്പി അപേക്ഷിക്കുന്നതാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് കണ്ടക്ടറെ സബ് ആർ.ടി ഓഫീസിലേക്ക് ഇന്നലെ വിളിച്ചുവരുത്തി ലൈസൻസ് കണ്ടുകെട്ടി, രേഖാമൂലം വിശദീകരണം തേടി.

സംഭവത്തിന്റെ നിജസ്ഥിതി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിന് തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെങ്കിൽ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് നീക്കം. ശിക്ഷാനടപടികളുടെ ഭാഗമായി ദാസനെ എടപ്പാളിലെ മോട്ടോർ വാഹനവകുപ്പിന്റെ പരിശീലന കേന്ദ്രത്തിൽ അഞ്ചുദിവസത്തെ ട്രെയിനിംഗിന് അയക്കുമെന്നും സെന്തിൽ അറിയിച്ചു

നിയമലംഘനം പതിവുകാഴ്ച

വടക്കാഞ്ചേരി: നഗരസഭയുടെ കെ. കരുണാകരൻ സ്മാരക ബസ് സ്റ്റാൻഡിൽ ബസിൽ കയറണമെങ്കിൽ കണ്ടക്ടർമാരുടെ ഇന്റർവ്യൂ പാസാകണമെന്നാണ് വിദ്യാർത്ഥികളുടെ പരാതി. വടക്കാഞ്ചേരി - കുന്നംകുളം റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരാണ് ഡോറിന് മുൻപിൽ വഴിയടച്ച് വിദ്യാർത്ഥികളെ പെരുവഴിയിലാക്കുന്നത്.

സ്റ്റാൻഡിലെ ബസിൽ കയറാൻ വിദ്യാർത്ഥികൾക്ക് അനുവാദമില്ല. മഴയും വെയിലും കൊണ്ട് പുറത്തുനിൽക്കണം. ബസ് പുറപ്പെടുമ്പോൾ പരമാവധി നാല് പേരെ കയറ്റും. ബാക്കിയുള്ളവരെ തള്ളിപ്പുറത്താക്കും. വൈകീട്ട് നാല് മുതൽ ആറ് വരെയുള്ള സമയത്താണ് പരസ്യമായ നിയമലംഘനം.

'യാ​ത്രാ​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം"
തൃ​ശൂ​ർ​:​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​യാ​ത്രാ​വ​കാ​ശം​ ​ഹ​നി​ക്ക​പ്പെ​ടു​മ്പോ​ൾ​ ​പൊ​ലീ​സ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​നി​ഷ്‌​ക്രി​യ​രാ​കു​ന്ന​തും​ ​ബ​സു​ട​മ​ക​ൾ​ക്ക് ​ഒ​ത്താ​ശ​ ​ചെ​യ്യു​ന്ന​തും​ ​വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ​എ.​ഐ.​എ​സ്.​എ​ഫ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​എ​സ്.​ ​അ​ഭി​റാം,​ ​സെ​ക്ര​ട്ട​റി​ ​മി​ഥു​ൻ​ ​പോ​ട്ട​ക്കാ​ര​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​തൃ​ശൂ​ർ​ ​വ​ട​ക്കെ​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ൽ​ ​ഉ​ണ്ടാ​യ​ത് ​പു​തി​യ​ ​സം​ഭ​വ​മ​ല്ല.​ ​ശ​ക്ത​ൻ​ ​-​ ​വ​ട​ക്കെ​ ​സ്റ്റാ​ൻ​ഡു​ക​ളി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ബ​സി​ൽ​ ​ക​യ​റ്റാ​തി​രി​ക്കു​ന്ന​തും​ ​മോ​ശ​മാ​യി​ ​പെ​രു​മാ​റു​ന്ന​തും​ ​പ​തി​വാ​ണ്.​ ​ഇ​ത് ​ക​ണ്ടി​ല്ലെ​ന്ന് ​ന​ടി​ക്കു​ന്ന​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പും​ ​പൊ​ലീ​സും​ ​കു​ട​പി​ടി​ക്കു​ക​യാ​ണെ​ന്നും​ ​ആ​രോ​പി​ച്ചു.

ബ​സു​ക​ൾ​ ​ത​ട​ഞ്ഞ് പ്ര​തി​ഷേ​ധം

വ​ട​ക്കാ​ഞ്ചേ​രി​:​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​ബ​സി​ൽ​ ​ക​യ​റാ​ൻ​ ​അ​നു​വ​ദി​ക്കാ​തെ​ ​യാ​ത്രാ​സ്വാ​ത​ന്ത്ര്യം​ ​നി​ഷേ​ധി​ച്ച​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ന​ഗ​ര​സ​ഭാ​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ൽ​ ​ബ​സു​ക​ൾ​ ​ത​ട​ഞ്ഞ് ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​തി​ഷേ​ധം.​ ​വ​ട​ക്കാ​ഞ്ചേ​രി​ ​ഏ​രി​യ​ ​ക​മ്മി​റ്റി​യു​ടെ​ ​പ്ര​തി​ഷേ​ധ​ ​പൊ​തു​യോ​ഗം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ടി.​ ​അ​ഭി​ജി​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഏ​രി​യാ​ ​പ്ര​സി​ഡ​ന്റ് ​എം.​എ.​ ​അ​ഖി​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​പി.​എ​സ്.​ ​സു​ബി​ല,​ ​യു.​എ​സ്.​ ​റി​തി​ൻ,​ ​സാ​ഞ്ചോ​ ​തോ​മ​സ്,​ ​കെ.​എം.​ ​അ​ൻ​ഷാ​ദ്,​ ​അ​തു​ല്യ​ച​ന്ദ്ര​ൻ,​ ​ടി.​എ.​ ​അ​മ​ൽ​ദേ​വ്,​ ​കെ.​ബി.​ ​മാ​ധ​വ് ​സൂ​ര്യ,​ ​ഇ.​ ​ആ​ര്യ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL