SignIn
Kerala Kaumudi Online
Thursday, 25 June 2026 5.38 PM IST

സ്‌പെഷ്യൽ സ്‌കൂളിൽ പ്രവേശനോത്സവം

കട്ടപ്പന : പരപ്പ് ചാവഗിരി സി.എം.ഐ. സ്‌പെഷ്യൽ സ്‌കൂളിൽ പ്രവേശനോത്സവം നടത്തി.
അയ്യപ്പൻ കോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തമ്പി ഉദ്ഘാടനം ചെയ്തു. കട്ടപ്പന, ഉപ്പുതറ ലയൺസ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.
സ്‌കൂൾ മാനേജർ ഫാ. മാണി കുഴികണ്ടത്തിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഉപ്പുതറ സെന്റ് മേരിസ് ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ അനുഗ്രഹപ്രഭാഷണം നടത്തി.
ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ രാജൻ, ലയൺസ് ക്ലബ് റീജണൽ ചെയർമാൻ അമൽ മാത്യു, കട്ടപ്പന ലയൺസ് ക്ലബ് പ്രസിഡന്റ് സന്തോഷ് ചാളനാട്ട്, ഉപ്പുതറ ലയൺസ് ക്ലബ് പ്രസിഡന്റ് സജിൻ സ്‌കറിയ , സി എം ഐ ആശ്രമം പരപ്പ് അഡ്മിനിസ്‌ട്രേറ്റർ ഫാ. സന്തോഷ് ചെമ്പകത്തിൽ, ഉപ്പുതറ ഫെഡറൽ ബാങ്ക് അസി. മാനേജർ ആര്യ മോൾ, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയമ്മ ജോസഫ്,പി.ടി.എ പ്രസിഡന്റ് ആൻസി സെബാസ്റ്റ്യൻ,സ്‌കൂൾ പ്രിൻസിപ്പാൾ ഫാ. പ്രിൻസ് മുല്ലമംഗലത്തിൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL