SignIn
Kerala Kaumudi Online
Thursday, 25 June 2026 12.52 PM IST

കാട്ടൂർ കോർത്തുശ്ശേരിൽ ക്ഷേത്രത്തിൽ സമ്മേളനം

s

മുഹമ്മ: കാട്ടൂർ കോർത്തുശ്ശേരിൽ ശ്രീഭഗവതി ക്ഷേത്രത്തിൽ പുന:പ്രതിഷ്‌ഠ, ലക്ഷാർച്ചന, ലക്ഷദീപം എന്നിവയ്ക്ക് മുന്നോടിയായി ദേവസ്വം സംഘടിപ്പിച്ച പൊതുസമ്മേളനം എ.ഡി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് മോഹൻദാസ് പണിക്കർ അദ്ധ്യക്ഷനായി. എസ്. എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ ആമുഖപ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി ജയതുളസീധരൻ തന്ത്രി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി, മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഡി.അംബുജാക്ഷൻ, യോഗം ഡയറക്ടർ ബോർഡ് അംഗം എ.കെ.രംഗരാജൻ, വനിതാ സംഘം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി ജമിനി, യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം ടി.വി. ഷണ്മുഖൻ, ഖജാൻജി ടി. എം. സുപ്രദാസ് എന്നിവർ സംസാരിച്ചു. ദേവസ്വം സെക്രട്ടറി വിനയകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് പി.ബി.സാൽവൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL