SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.42 AM IST

അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം: പ്രതിയെ മൂന്നു വർഷത്തിന് ശേഷം പുറത്താക്കി 

READ ENGLISH VERSION
d

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയ കേസിലെ പ്രതി ഐ.എച്ച്.ആർ.ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നന്ദകുമാർ കൊളത്താപ്പിള്ളിയെ മൂന്നു വർഷത്തിന് ശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്താക്കി. മുൻ അഡീഷണൽ സെക്രട്ടറി ലതാ പണിക്കരെ പുതിയ

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിച്ച് ഉത്തരവിറക്കി.

സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറിയായി വിരമിച്ച നന്ദകുമാറിനെ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണ് ഐ.എച്ച്.ആർ.ഡിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്.. ഇടതു സംഘടനാ പ്രവർത്തകനായിരുന്ന ഇയാൾ 2023ലാണ് അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇതിനെതിരെ അച്ചു ഉമ്മൻ ഡി.ജി.പിക്ക് പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല. വിവാദമായതിനെ തുടർന്ന് നിസാര വകുപ്പുകൾ ചുമത്തി പൂജപ്പുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.. ഇതിനിടെ, അച്ചു ഉമ്മനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിൽ നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു. അച്ചു ഉമ്മൻ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയായിരുന്നു ക്ഷമാപണം. നിരുപാധികം മാപ്പപേക്ഷിച്ചായിരുന്നു പോസ്റ്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA