SignIn
Kerala Kaumudi Online
Wednesday, 24 June 2026 11.15 PM IST

തിരുവനന്തപുരത്ത് ഐസ് ഫാക്ടറിയിൽ അമോണിയ ചോർച്ച; ഒരാൾക്ക് ദേഹാസ്വാസ്ഥ്യം

ammonia-leak

തിരുവനന്തപുരം: തിരുവനന്തപുരം ചാന്നാങ്കരയിൽ ഐസ് ഫാക്ടറിയിൽ അമോണിയ ചോർച്ച. ഇതേതുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരാളെ ആശുപത്രിയിലേയ്ക്ക് മാറ്റി. പമ്പ് ഓപ്പറേറ്ററായ അസം സ്വദേശിയാണ് നിലവിൽ ചികിത്സയിലുള്ളത്.

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ചാന്നാങ്കരയിലെ ബിസ്മി ഐസ്പ്ലാന്റിലാണ് അമോണിയ ചോർച്ച ഉണ്ടായത്. വാൽവ് തകരാറിലായതാണ് അമോണിയ ചോരാൻ കാരണമെന്നാണ് വിവരം. പിന്നീട് കഴക്കൂട്ടത്ത് നിന്നും എത്തിയ അഗ്നിശമന സേന എത്തി വാൽവ് അടച്ച് ചോർച്ച പരിഹരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMMONIUM, AMMONIA LEAK, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA