
കാരക്കാസ്: ഇരട്ട ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. കാണാതായവരുടെ എണ്ണം 54,000 ആയി ഉയർന്നെന്ന് രാജ്യത്തെ പ്രതിപക്ഷ സംഘടനകൾ അവകാശപ്പെട്ടു. എന്നാൽ 172 പേരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ കുടുങ്ങിയിട്ടുള്ളതെന്ന് ഇടക്കാല പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വസ് പറയുന്നു. 1430 പേരാണ് ബുധനാഴ്ച വൈകിട്ടുണ്ടായ ഇരട്ട ഭൂകമ്പത്തിൽ തലസ്ഥാനമായ കാരക്കാസിൽ അടക്കം കൊല്ലപ്പെട്ടത്. 4500ലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ റിക്ടർ സ്കെയിലിൽ 4.9 തീവ്രതയിലെ തുടർ ചലനമുണ്ടായത് ആശങ്കപരത്തി. ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ രക്ഷാദൗത്യത്തിന് രംഗത്തുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |