SignIn
Kerala Kaumudi Online
Sunday, 28 June 2026 2.07 AM IST

അഞ്ജു ബോബി ജോർജിന്റെ 22 വർഷത്തെ ദേശീയ റെക്കാഡ് തകർത്തു; ലോംഗ് ജമ്പിൽ ചരിത്ര നേട്ടവുമായി ആൻസി സോജൻ

anju-ancy

ഭുവനേശ്വർ: പുതു ചരിത്രം കുറിച്ച് മലയാളി ലോംഗ് ജമ്പ് താരം ആൻസി സോജൻ. മറ്റൊരു മലയാളി താരം അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള ദേശീയ റെക്കാഡാണ് തൃശൂർ സ്വദേശിയായ ആൻസി തകർത്തത്. ഭുവനേശ്വറിൽ നടക്കുന്ന നാഷണൽ ഇന്റര്‍‌സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 6.88 മീറ്റർ ദൂരം ചാടിയാണ് ആൻസിയുടെ സുവർണ നേട്ടം. 2004ലെ ഏഥൻസ് ഒളിമ്പിക്സിൽ അഞ്ജു ബോബി ജോർജ് സ്ഥാപിച്ച 6.83 മീറ്ററിന്റെ റെക്കാഡ് ഇതോടെ പഴങ്കഥയായി. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മികച്ച ഫോമിലായിരുന്ന ആൻസി തന്റെ അഞ്ചാം ശ്രമത്തിലാണ് റെക്കാഡ് ചാട്ടം നടത്തിയത്.

ഒന്നാം ശ്രമത്തിൽ 6.73 മീറ്റർ ദൂരം ചാടി മികച്ച നിലയിലായിരുന്നു താരത്തിന്റെ തുടക്കം.നിലവിലെ പ്രകടനത്തോടെ അത്ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ഏഷ്യൻ ഗെയിംസ് യോഗ്യതാ മാർക്കും ആൻസി വിജയകരമായി മറികടന്നു. ഇന്ത്യൻ വനിതാ ലോംഗ് ജമ്പിലെ മുൻനിര താരമായി ഇതിനകം തന്നെ ആൻസി സോജൻ മാറിയിട്ടുണ്ട്. ആഭ്യന്തര മത്സരങ്ങളിൽ ഇന്ത്യൻ നേവിയെയും സർവീസസിനെയും പ്രതിനിധീകരിക്കുന്ന താരം ഇന്ത്യൻ നേവിയിലെ ചീഫ് പെറ്റി ഓഫീസർ കൂടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SPORTS, LATESTNEWS, INTER STATE CHAMPIONSHIP, ANCY SOJAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360