SignIn
Kerala Kaumudi Online
Saturday, 27 June 2026 3.22 AM IST

അട്ടിമറി വാതിൽ തുറന്ന് ഇക്വഡോർ

goal

ന്യൂയോർക്ക് : ഗ്രൂപ്പ് റൗണ്ടിലെ അവസാനമത്സരത്തിൽ മുൻ ലോകചാമ്പ്യന്മാരായ ജർമ്മനിയെ 2-1ന് അട്ടിമറിച്ച് ഇക്വഡോർ നോക്കൗട്ട് സാദ്ധ്യതകൾ സജീവമാക്കി. മത്സരത്തിന്റെ രണ്ടാം മിനിട്ടിൽതന്നെ ലെറോയ് സാനെ നേടിയ ഗോളിന് മുന്നിലെത്തിയിരുന്ന ജർമ്മനിയെ 9-ാം മിനിട്ടിൽ നിൽസൺ അഗുലോയും 77-ാം മിനിട്ടിൽ ഗോൺസാലോ പ്ളാറ്റോയും നേടിയ ഗോളുകൾക്കാണ് ഇക്വഡോർ കീഴടക്കിയത്.

മുൻനിര ടീമുകളായ ഹോളണ്ടും ജപ്പാനും എഫ് ഗ്രൂപ്പിൽ നിന്ന് നോക്കൗട്ടിലെത്തി. ഇന്നലെ ഹോളണ്ട് 3-1ന് ടുണീഷ്യയെ തോൽപ്പിച്ചപ്പോൾ ജപ്പാൻ സ്വീഡനുമായി 1-1ന് സമനിലയിൽ പിരിയുകയായിരുന്നു. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടങ്കിലും സ്വീഡന്റെ സാദ്ധ്യതകൾ അവസാനിച്ചിട്ടില്ല.

ഡി ഗ്രൂപ്പിൽ ആതിഥേയരായ യു.എസ്.എയെ അവസാന മത്സരത്തിൽ 3-2ന് അട്ടിമറിച്ചിട്ടും തുർക്കിക്ക് നാലാം സ്ഥാനക്കാരായി പുറത്താകേണ്ടിവന്നു. യു.എസും ഓസ്ട്രേലിയയുമാണ് ഡി ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാർ . ഓസ്ട്രേലിയയെ അവസാനകളിയിൽ ഗോൾരഹിത സമനിലയിൽ പിടിച്ച പരാഗ്വേ നോക്കൗട്ട് സാദ്ധ്യത നിലനിറുത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360