SignIn
Kerala Kaumudi Online
Saturday, 27 June 2026 3.22 AM IST

'പുരുഷാവകാശികൾ ഉണ്ടാകില്ലെന്ന് ശാപം'; ചരിത്രത്തിലാദ്യമായി പെൺകുട്ടിക്ക് പിന്തുടർച്ചാവകാശം കൈമാറി രാജകുടുംബം

READ ENGLISH VERSION

thejaswi

ജയ്‌പൂർ: കാലങ്ങളായി പുരുഷന്മാർക്ക് മാത്രം പിന്തുടർച്ചാവകാശം നൽകിയിരുന്ന ഒരു രാജകുടുംബം, ചരിത്രത്തിലാദ്യമായി ഒരു പെൺകുട്ടിക്ക് അവകാശം കൈമാറുന്ന ചടങ്ങുകൾക്കാണ് രാജസ്ഥാനിലെ ഖേർവഢ് ഗ്രാമം സാക്ഷിയായത്. പിതാവിന്റെ മരണശേഷം 13കാരിയായ തേജസ്വി കുമാരി ജോധയ്‌ക്ക് പാരമ്പര്യാവകാശം നൽകിക്കൊണ്ടാണ് രാജകുടുംബം ചരിത്രം കുറിച്ചത്.

ഇതോടെ കുടുംബത്തിലെ പുരുഷന്മാർക്ക് മാത്രം അവകാശപ്പെട്ടിരുന്ന 'പാഗ് ദാ ദസ്‌തൂർ' എന്ന ചടങ്ങിൽ ആദ്യമായൊരു പെൺകുട്ടി കേന്ദ്രബിന്ദുവായി മാറി. പിതാവിന്റെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായാണ് ഖേർഗഢ് കോട്ടയിൽ വൻ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തിൽ ചടങ്ങ് നടന്നത്. വേദമന്ത്രങ്ങളുടെ മുഴക്കം നിറഞ്ഞ അന്തരീക്ഷത്തിൽ രാജകുടുംബത്തിന്റെ പരമ്പരാഗതമായ ചുവന്ന തലപ്പാവ് തേജസ്വിനി ഏറ്റുവാങ്ങി. ദുഃഖാചരണത്തിന് അവസാനമായെന്ന് സൂചിപ്പിക്കുന്നതാണ് ഈ ചുവന്ന തലപ്പാവ്.

ജോധ്‌പൂ‌ർ-മാർവാൻ മുൻ രാജാവായ ഗജ് സിംഗ് മഹാരാജാവിന്റെ പ്രതിനിധി മുഖേനയാണ് തലപ്പാവ് ഗ്രാമത്തിലേക്ക് അയക്കുന്നത്. ചടങ്ങിന്റെ ഭാഗമായി ഗ്രാമത്തിലെ രാജപുരോഹിതൻ വാളിന്റെ അറ്റം ഉപയോഗിച്ച് കൈമുറിച്ച് ആ രക്തം പെൺകുട്ടിയുടെ നെറ്റിയിൽ തിലകമായി ചാർത്തുന്നു. ശതാബ്‌ദങ്ങളായി തുടരുന്ന ആചാരത്തിന്റെ ഭാഗമാണിത്.

രജപുത്ര ഗ്രാമങ്ങളിൽ കുടുംബനാഥൻ മരിച്ചാൽ അവകാശിക്ക് തലപ്പാവ് നൽകുന്ന പതിവ് ഇന്നും തുടരുന്നുണ്ട്. രാജപുത്ര സമുദായത്തിലെ കുടുംബങ്ങളിൽ തലമുറ കൈമാറ്റത്തിന്റെ പ്രതീകമായാണ് ഈ ചടങ്ങിനെ കണക്കാക്കുന്നത്. എന്നാൽ ഈ ആചാരം പുരുഷ അവകാശികൾക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. ഖേർവഢ് കുടുംബത്തിൽ പിന്തുടർച്ചവകാശികളായി പുരുഷന്മാർ ഇല്ലാത്തതിനാൽ 65 വർഷമായി ഈ ചടങ്ങ് നടന്നിരുന്നില്ല. എന്നാൽ, സമൂഹത്തിലെ മുതിർന്നവരാണ് മരണപ്പെട്ട ഗൃഹനാഥന്റെ ഏക മകളായ പതിമൂന്നുകാരിയെ അടുത്ത അവകാശിയായി അംഗീകരിച്ചത്.

കാലങ്ങളായി പ്രദേശത്ത് പ്രചരിക്കുന്ന വിശ്വാസപ്രകാരം ഖേർഗഢ് കുടുംബത്തിന് ജോർജി ചമ്പാവത്ത് എന്ന വ്യക്തിയുടെ ശാപമേറ്റിട്ടുണ്ട്. വഞ്ചനയിലൂടെ കൊല്ലപ്പെട്ട അദ്ദേഹം മരിക്കുന്നതിനുമുൻപ് ഈ കുടുംബത്തിൽ പുരുഷാവകാശികൾ ഉണ്ടാകാതെ പോകട്ടെയെന്ന് ശപിച്ചുവെന്നതാണ് പ്രദേശത്ത് പ്രചരിക്കുന്ന വിശ്വാസം. 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ കുടുംബത്തിൽ പുരുഷാവകാശികൾ ഉണ്ടായിട്ടില്ലയെന്നത് കെട്ടുകഥകളെ കൂടുതൽ ശക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് തേജസ്വി ജോധയെ അടുത്ത അവകാശിയായി തിരഞ്ഞെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJPUT LEGACY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360