SignIn
Kerala Kaumudi Online
Friday, 26 June 2026 2.35 PM IST

മൂന്ന് മണിക്കൂറിൽ 2,300 രൂപ കിട്ടുന്ന ജോലി, മാസം ലക്ഷങ്ങൾ സമ്പാദിക്കാം; യുവാവിന്റെ ആശയം വൻഹിറ്റ്

cash

ഡെറാഡൂൺ: സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നവർ ധാരാളമാണ്. ഇതിൽ നല്ലതും മോശവുമായി നിരവധി കണ്ടന്റുകൾ വരാറുണ്ട്. എന്നാൽ, സമൂഹത്തിന് പ്രയോജനമുള്ള യുവാക്കൾക്ക് പ്രചോദനമാകുന്ന ചില വീഡിയോകൾ വരാറുണ്ട്. അതിൽ ഒരു വീഡിയോയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പുണ്യനഗരമായ ഋഷികേശിൽ ഒരു യുവാവ് നടത്തിയ സാമൂഹിക പരീക്ഷണത്തിന്റെ വീഡിയോയാണിത്. മൂന്ന് മണിക്കൂറിൽ 2,300 രൂപ സമ്പാദിക്കാൻ കഴിയുന്ന ഒരു മാർഗത്തെക്കുറിച്ചാണ് യുവാവ് വീഡിയോയിൽ പറയുന്നത്. ഇത് എങ്ങനെയെന്നറിയാം.

താനി താക്കൂർ എന്നയാളാണ് ഈ പരീക്ഷണം നടത്തിയത്. പരമ്പരാഗത വസ്‌ത്രം ധരിച്ച് ഋഷികേശിലെത്തിയ ഇയാൾ പട്ടണത്തിൽ ചുറ്റിനടന്നു. ആളുകളുടെ നെറ്റിയിൽ തിലകം ചാർത്തിക്കൊടുത്തു. ഓരോരുത്തരെയും കണ്ട് അവരോട് നെറ്റിയിൽ തിലകം ചാർത്തുന്നതിനെക്കുറിച്ച് താനി സംസാരിക്കുന്നത് കാണാം. ചിലർ സമ്മതിക്കുകയും ചിലർ വിസമ്മതിക്കുകയും ചെയ്യുന്നുണ്ട്. ആദ്യത്തെ ഒരു മണിക്കൂറിൽ വെറും 20പേർക്കേ തിലകം ചാർത്താൻ കഴിഞ്ഞുള്ളു.

tilak

ഇവരിൽ നിന്ന് താനി പണം ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണുന്നില്ല. ആദ്യത്തെ കുറച്ച് ആളുകളിൽ നിന്ന് യുവാവിന് പണമൊന്നും ലഭിച്ചില്ല. പിന്നീട് ഓരോ തിലകത്തിനും 50, 60 രൂപ വീതം ലഭിക്കാൻ തുടങ്ങി. ചിലർ 10, 20 രൂപ നൽകിയപ്പോൾ മറ്റുചിലരാകട്ടെ 100 രൂപ നൽകി. വെറും മൂന്ന് മണിക്കൂറിനുള്ളിൽ 400 പേർക്കാണ് താനി തിലകം ചാർത്തിയത്. 2,350 രൂപയും ലഭിച്ചു. ഇതേരീതിയിൽ തിലകം ചാർത്തിയാൽ ഒരു മാസംകൊണ്ട് ഏകദേശം 70,000 രൂപ സമ്പാദിക്കാം. കൂടുതൽ മണിക്കൂർ തിലകം ചാർത്തിയാൽ ഒരു മാസം കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാം.

താനി താക്കൂറിന്റെ വീഡിയോ നാല് ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. മതം ഒരു ബിസിനസാണെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. എന്നാൽ, മറ്റുചില യുവാക്കളാകട്ടെ ഈ ജോലി പിന്തുടരാമെന്ന് അഭിപ്രായപ്പെടുകയും ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRAL VIDEO, SOCIAL EXPERIMENT, EARN 2300 WITHIN 3 HOURS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360