
ലണ്ടന്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ ടീം തുടര്‍ തോല്‍വികളില്‍ വലയുകയാണ്. എന്നാല്‍ ടീമിന് പുതിയ തലവേദന സൃഷ്ടിക്കുന്നത് ക്യാപ്റ്റന്‍ ഫാത്തിമ സനയും സീനിയര്‍ താരം ആലിയ റിയാസും തമ്മിലുള്ള പോരാണ്. ലോകകപ്പിനെത്തിയ ആലിയ റിയാസ് ഭര്‍ത്താവിനൊപ്പം താമസിച്ചതാണ് ഫാത്തിമയെ പ്രകോപിപ്പിച്ചത്. ആലിയക്ക് ഒപ്പം അലി യൂനിസും താമസിച്ചത് ഇഷ്ടപ്പെടാതിരുന്ന ഫാത്തിമ, അലി യൂനിസിനോട് മുറിയില്‍ നിന്ന് ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഈ സംഭവത്തിന് പിന്നാലെ, പരിശീലനത്തിന് എത്താതിരുന്ന ആലിയ റിയാസ് തന്റെ ഭര്‍ത്താവിന് ഒപ്പം കറങ്ങാന്‍ പോകുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പില്‍ ഒരു മത്സരം പോലും ജയിക്കാതെ പാകിസ്ഥാന്‍ വലയുമ്പോഴാണ് രണ്ട് സീനിയര്‍ താരങ്ങള്‍ തമ്മില്‍ പോരടിക്കുന്നത്. ആലിയയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ക്യാപ്റ്റന് താത്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ താത്കാലിക പരിശീലകന്‍ വഹാബ് റിയാസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആലിയയെ കളിപ്പിച്ചത്.
ടീം സെലക്ഷനില്‍ വഹാബ് റിയാസും ഫാത്തിമയും തമ്മില്‍ വാക്‌പോര് ശക്തമാണ്. ടീമിന്റെ അവസ്ഥയ്ക്ക് കാരണം വഹാബാണ് എന്ന് ഫാത്തിമ അദ്ദേഹത്തിനോട് നേരിട്ടുപറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ പാക് വനിതാ ടീം രണ്ടായി ചേരിതിരിഞ്ഞിരിക്കുകയാണ്. ഒരു വിഭാഗം താരങ്ങള്‍ ക്യാപ്റ്റന് ഒപ്പവും മറുവിഭാഗം പരിശീലകന് ഒപ്പവുമാണ്. ടീം തോല്‍ക്കുമ്പോള്‍ തമ്മിലടിക്കുന്നത് പാക് ക്രിക്കറ്റില്‍ ഒരു പുതിയ സംഭവമല്ല. പുരുഷ ടീമിലും ഇത് പതിവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |