
കൊച്ചി: ലോക ചെസ് വേദിയിൽ വീണ്ടും ഇന്ത്യയ്ക്കു അഭിമാനനിമിഷം. ജോർജിയയിലെ ബത്തൂമിയിൽ നടന്ന ഫിഡെ അണ്ടർ12 ഗേൾസ് വേൾഡ് കപ്പ് 2026ൽ കിരീടമുയർത്തി തിരുവനന്തപുരം സ്വദേശിനി ദിവി ബിജേഷ്. തിരുവനന്തപുരം അലൻ ഫെൽമാൻ പബ്ലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മിന്നും ജയത്തോടെ ലോക കിരീടങ്ങളുടെഎണ്ണം മൂന്നാക്കി കൊച്ചുമിടുക്കി.
11 റൗണ്ടുകളിൽ നിന്ന് 9 പോയിന്റ് നേടിയ ദിവി, ഏഴാം റൗണ്ട് മുതൽ ലീഡ് നിലനിർത്തിയാണ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. അവസാന റൗണ്ടിൽ റഷ്യയുടെ അലിസ യങ്കറിനെതിരെ സമനില നേടിയതോടെയാണ് കിരീടം ഉറപ്പിച്ചത്. ലോകത്തെ 90 പ്രമുഖ ബാലതാരങ്ങളാണ് ടൂർണമെന്റിൽ മത്സരിച്ചത്.വിജയത്തോടെ നവംബറിൽ നടക്കുന്ന 8 പേർക്ക് മാത്രം മത്സരിക്കുന്നഫിഡെ വേൾഡ് കേഡറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയുമായി. 2025ൽ ഫിഡെ അണ്ടർ10 ഗേൾസ് വേൾഡ് കപ്പ് നേടിയ ആദ്യ ചാമ്പ്യനായ ദിവി, 2025ലെ ലോക അണ്ടർ10 റാപ്പിഡ് കിരീടവും ചൂടിയിരുന്നു.ബിജേഷ് പ്രഭ എന്നിവരാണ് മാതാപിതാക്കൾ. ചെസ് താരമായ ദേവ്‌നാഥ് സഹോദരനാണ്. മാസ്റ്റേഴ്‌സ് ചെസ് അക്കാദമിയുടെ ശ്രീജിത്ത് ജി.എസാണ് പരിശീലകൻ.
25മെഡൽ
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ വുമൺ കാൻഡിഡേറ്റ് മാസ്റ്ററാണ് (ഡബ്ല്യു.സി.എം) ദിവി. ഇന്ത്യയ്ക്കായി 25 അന്താരാഷ്ട്ര മെഡലുകൾ നേടിയിട്ടുണ്ട്. 13 എണ്ണം സ്വർണ മെഡലുകളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |