SignIn
Kerala Kaumudi Online
Saturday, 27 June 2026 6.25 PM IST

ഓപ്പറേഷൻ അമി‌സ്‌റ്റഡ്: വെനസ്വേലയ്ക്ക് ഇന്ത്യൻ കൈത്താങ്ങ്  മരണം 920 ആയി

d

കാരക്കാസ്: ഇരട്ട ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയ്ക്ക് കൈത്താങ്ങായി 'ഓപ്പറേഷൻ അമി‌സ്‌റ്റഡ്" ദൗത്യത്തിന് തുടക്കം കുറിച്ച് ഇന്ത്യ. ഇന്ത്യയിൽ നിന്നുള്ള അടിയന്തര മാനുഷിക, ദുരന്ത നിവാരണ സഹായങ്ങളെത്തിക്കും. അവശ്യ വസ്തുക്കളുമായി വ്യോമസേനയുടെ രണ്ട് സി - 17 ഗ്ലോബ്‌മാസ്റ്റർ വിമാനങ്ങൾ ഇന്നലെ രാവിലെ ഹിൻഡൻ എയർ ബേസിൽ നിന്ന് പുറപ്പെട്ടു. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ദുരിതാശ്വാസ സാമഗ്രികളുമടക്കം 35 ടണ്ണിലേറെ അടിയന്തര വസ്തുക്കൾ ഇവയിലുണ്ട്. കൂടാതെ 41 അംഗ പ്രത്യേക രക്ഷാ-മെഡിക്കൽ സംഘവും ഫീൽഡ് ആശുപത്രി ഒരുക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്.

വെനസ്വേലയിൽ മരിച്ചവരുടെ എണ്ണം 920 ആയി ഉയർന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

പരിക്കേറ്റവരുടെ എണ്ണം 3360. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ടാണ് റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രതകളിലെ ഉഗ്ര ചലനങ്ങളുണ്ടായത്.


'സൗഹൃദം "

സ്പാനിഷ് വാക്കാണ് അമി‌സ്‌റ്റഡ്. സൗഹൃദം എന്നർത്ഥം.

# 50,000 പേരെ

കാണാനില്ല


കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ എത്രപേർ കുടുങ്ങിക്കുന്നു എന്നതിൽ വ്യക്തയില്ല. 50,000ത്തോളം പേരെ കാണാനില്ലെന്ന് വിവിധ സംഘടനകൾ പറയുന്നു. കൂടുതൽ ആഘാതമുണ്ടായ കാരക്കാസിലും ലാ ഗ്വൈര സംസ്ഥാനത്തും തകർന്ന കെട്ടിടങ്ങളിൽ നിന്ന് ഇന്നലെ നിരവധി പേരെ ജീവനോടെ പുറത്തെടുത്തു. 200ലേറെ തുടർ ചലനങ്ങളുണ്ടായതിനാൽ ജനങ്ങൾ ഭീതിയിലാണ്.

ലാ ഗ്വൈര;

ദുരന്തമുഖം


 ലാ ഗ്വൈരയിലെ സാഹചര്യം ഗുരുതരം. ആശുപത്രികൾ പരിക്കേറ്റവരാൽ നിറഞ്ഞു. മരുന്നുകൾക്ക് ക്ഷാമം. പ്രദേശത്തിന്റെ നിയന്ത്രണം സൈന്യത്തിന് നൽകിയതായി ഇടക്കാല പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വസ് അറിയിച്ചു

 വെനസ്വേലയ്ക്ക് മേലുള്ള യു.എസിന്റെ സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ്. ഒരു മാസത്തേക്ക് സൗജന്യ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം പ്രഖ്യാപിച്ച് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക്

 ലോകരാജ്യങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘങ്ങളും രക്ഷാ പ്രവർത്തകരും രാജ്യത്തെത്തി. കൊല്ലപ്പെട്ടരിൽ സ്പാനിഷ്, ബ്രസീലിയൻ, ചൈനീസ്, പോർച്ചുഗീസ്, ഇറ്റാലിയൻ പൗരന്മാരും


# ദുഷ്കരമായ ഈ സമയത്ത് വെനസ്വേല സർക്കാരിനും ജനങ്ങൾക്കും പിന്തുണ നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

- എസ്. ജയശങ്കർ,

വിദേശകാര്യ മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VENEZUELA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360