കറാച്ചി: പാകിസ്ഥാനിലെ മുൻ ക്രിക്കറ്റ് താരം ഷൊയിബ് അക്തറിന്റെ സഹോദരൻ ഷാഹിദ് അക്തറിന്റെ ശവസംസ്കാരച്ചടങ്ങിൽ നിരോധിത ഭീകര സംഘടന ലഷ്കർ ഇ തയ്ബയുടെ പ്രതിനിധികൾ പങ്കെടുത്തു. പതിവായി ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരി, ലഷ്‌കർ ഇ തയ്ബയുടെ രാഷ്ട്രീയ മുന്നണിയായ പാകിസ്ഥാൻ മർകസി മുസ്ലീം ലീഗിന്റെ (പിഎംഎംഎൽ) പ്രസിഡന്റ് ഇനാം ഉർ റഹ്മാൻ,ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അബ്ദുള്ള ടൂർ, സോണൽ ജനറൽ സെക്രട്ടറി ഹാഫിസ് ഉമർ തുടങ്ങിയവരാണ് ഇസ്ലാമാബാദിൽ നടന്ന ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്.
ഇതിൽ ചിലരെ ഷൊയിബ് അക്തർ ആലിംഗനം ചെയ്യുന്നതും മർകസി മുസ്ലീം ലീഗ് പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാണ്. മരിച്ചയാൾക്കായി ഇവരെല്ലാം പ്രാർത്ഥിക്കുന്ന ദൃശ്യങ്ങളും ഇതിൽ കാണാം. സൈന്യമാണ് ശവസംസ്കാര പ്രാർത്ഥനയ്ക്ക് ക്ഷണിച്ചതെന്ന് സൈഫുള്ള കസൂരി പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. ഹൃദയാഘാതം കാരണമാണ് ഷാഹിദ് അക്തർ മരിച്ചതെന്നാണ് റിപ്പോർട്ട്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ പാകിസ്ഥാനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഭീകരർക്ക് പാകിസ്ഥാനിൽ ലഭിക്കുന്ന സ്വാതന്ത്ര്യത്തിന് തെളിവാണ് ദൃശ്യങ്ങൾ എന്നാണ് വിമർശനം. കൊടും ഭീകർക്ക് പാകിസ്ഥാനിൽ ലഭിക്കുന്ന സുരക്ഷിത സാഹചര്യത്തെയും പ്രവർത്തന സ്വാതന്ത്ര്യത്തെയും അടിവരയിടുന്നതാണ് ദൃശ്യങ്ങൾ എന്നും വിമർശനമുണ്ട്. ദൃശ്യങ്ങൾ വൻ വിവാദമായെങ്കിലും ഷൊയിബ് അക്തറോ പാകിസ്ഥാനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |