SignIn
Kerala Kaumudi Online
Saturday, 27 June 2026 11.01 PM IST

അയോദ്ധ്യ രാമക്ഷേത്രം: ചമ്പത് റായ് പുറത്ത്, നടന്നത് വൻ കൊള്ള; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

yogi

ന്യൂ​ഡ​ൽ​ഹി​:​ ​അ​യോ​ദ്ധ്യ​ ​രാ​മ​ക്ഷേ​ത്ര​ത്തി​ൽ​ ​ന​ട​ന്ന​ ​വ​ൻ​ക്കൊ​ള്ള​യെ​ ​തു​ട​ർ​ന്ന് ​ശ്രീ​രാ​മ​ജ​ന്മ​ഭൂ​മി​ ​തീ​ർ​ത്ഥ​ ​ക്ഷേ​ത്ര​ ​ട്ര​സ്റ്റ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ച​മ്പ​ത് ​റാ​യി​യും​ ​സം​ഭാ​വ​ന​ ​ത​ട്ടി​പ്പി​ൽ​ ​ആ​രോ​പ​ണ​ ​നി​ഴ​ലി​ലാ​യ​ ​ട്ര​സ്റ്ര് ​അം​ഗം​ ​അ​നി​ൽ​ ​മി​ശ്ര​യും​ ​രാ​ജി​വ​ച്ചു.​ ​ഇ​രു​വ​രി​ൽ​ ​നി​ന്നും​ ​രാ​ജി​ക്ക​ത്ത് ​എ​ഴു​തി​ ​വാ​ങ്ങി​യെ​ന്നാ​ണ് ​വി​വ​രം.
അ​റ​സ്റ്റി​ലാ​യ​ ​എ​ട്ടു​ ​ജീ​വ​ന​ക്കാ​രെ​യും​ ​ഇ​ന്ന​ലെ​ ​മ​ണി​ക്കൂ​റു​ക​ൾ​ ​ചോ​ദ്യം​ ​ചെ​യ്‌​തു.​ ​ച​മ്പ​ത് ​റാ​യ്,​അ​നി​ൽ​ ​മി​ശ്ര,​ക്ഷേ​ത്ര​ ​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​ചു​മ​ത​ല​ ​വ​ഹി​ച്ച​ ​ഗോ​പാ​ൽ​ ​റാ​യ് ​തു​ട​ങ്ങി​യ​വ​രു​ടെ​ ​പ​ങ്കി​നെ​ക്കു​റി​ച്ച് ​പ്ര​തി​ക​ൾ​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കി​യെ​ന്നാ​ണ് ​സൂ​ച​ന.​ ​എ​ട്ട് ​പേ​രെ​യും​ ​അ​യോ​ദ്ധ്യ​യി​ലെ​ ​പ്ര​ത്യേ​ക​ ​കോ​ട​തി​ ​തി​ങ്ക​ളാ​ഴ്ച​ ​വ​രെ​ ​ജു​ഡി​ഷ്യ​ൽ​ ​ക​സ്റ്റ​ഡി​യി​ലേ​ക്ക് ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ 79​ ​ല​ക്ഷ​ത്തി​ൽ​പ്പ​രം​ ​രൂ​പ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ പി​ടി​ച്ചെ​ടു​ത്തു​വെ​ന്നാ​ണ് ​വി​വ​രം. ല​വ്‌​കു​ശ് ​മി​ശ്ര,​ ​മ​നീ​ഷ് ​കു​മാ​ർ​ ​യാ​ദ​വ്,​ ​അ​വി​നാ​ശ് ​ശു​ക്ല​ ​എ​ന്നി​വ​രു​ടെയടക്കം​ ​വീ​ടു​ക​ളി​ൽ​ ​നി​ന്നാണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ​രൂ​പ​ ​ക​ണ്ടെ​ടു​ത്തത്.​ പി​ടി​യി​ലാ​യ​വ​രി​ൽ​ ​ഏ​റെ​യും​ ​സം​ഭാ​വ​ന​ ​എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്ന​വ​രാ​ണ്.​ ​പ്ര​തി​ ​രാം​ ​ശ​ങ്ക​ർ​ ​യാ​ദ​വാ​ണ് ​കാ​ണി​ക്ക​പ്പെ​ട്ടി​ക​ളു​ടെ​ ​താ​ക്കോ​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ത്.​ ​ഇ​യാ​ളു​ടെ​ ​വീ​ട്ടി​ൽ​ ​ന​ട​ത്തി​യ​ ​റെ​യി​ഡി​ൽ​ ​വ​ൻ​ ​സ്വ​ർ​ണാ​ഭ​ര​ണ​ശേ​ഖ​രം​ ​ക​ണ്ടെ​ടു​ത്തി​രു​ന്നു.​ 2024​ ​-25​ ​കാ​ല​ത്ത് ​മാ​ത്രം​ 327​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ട്ര​സ്റ്റി​ലേ​ക്ക് ​ഒ​ഴു​കി​യെ​ത്തി​യ​ത്.​ ​പു​റ​മെ​ ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​യു​ടെ​ ​സ്വ​‌​ർ​ണം,​ ​വ​ജ്രം,​ ​വെ​ള്ളി​ ​ആ​ഭ​ര​ണ​ങ്ങ​ള​ട​ക്കം​ ​സം​ഭാ​വ​ന​യാ​യി​ ​ല​ഭി​ച്ചി​രു​ന്നു.

വെറുതെ വിടില്ല:

യോഗി ആദിത്യനാഥ്

എസ്.ഐ.ടിയുടെ ഇടക്കാല റിപ്പോർട്ട് ലഭിച്ചയുടൻ കുറ്റക്കാർക്കെതിരെ നടപടിക്ക് തുടക്കമിട്ടിരുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഉത്തരവാദികളെ വെറുതെ വിടില്ലെന്നും ആദ്ദേഹം പറഞ്ഞു.ചമ്പത് റായ് അടക്കം ഉന്നതരെ അറസ്റ്റ് ചെയ്യാത്തതിനെ സമാജ്‌വാദി പാർട്ടിയും ആംആദ്മി പാർട്ടിയും ചോദ്യം ചെയ്‌തു. അറസ്റ്റുകൾ കണ്ണിൽ പൊടിയിടാനാണെന്നും പറഞ്ഞു. ബി.ജെ.പിയും ആർ.എസ്.എസും ഭക്തരുടെ കാണിക്കപ്പണം കൊള്ളയടിച്ചെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRUGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360