SignIn
Kerala Kaumudi Online
Saturday, 27 June 2026 8.24 PM IST

മുഖ്യമന്ത്രി വിജയ്‌യെ വിമർശിച്ച പിസിസി അദ്ധ്യക്ഷനെ മാറ്റി,​ മാണിക്കം ടാഗോർ തമിഴ്നാട് കോൺഗ്രസ് പ്രസിഡന്റാകും

READ ENGLISH VERSION
manickam-tagore

ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയിനെയും ടി.വി.കെ സ‌ർക്കാരിനെയും വിമർശിച്ചതിന് പിന്നാലെ തമിഴ്നാട് പി.സി.സി അദ്ധ്യക്ഷൻ സെൽപെരുന്തഗൈയെ മാറ്റി. മാണിക്കം ടാഗോർ എം.പിയെ പുതിയ അദ്ധ്യക്ഷനായി നിയമിച്ചു. നിലവിൽ കോൺഗ്രസിന്റെ ലോക്സഭാ ചീഫ് വിപ്പാണ് മാണിക്കം ടാഗോർ. ഡി.എം.കെ അദ്ധ്യക്ഷനും മുൻമുഖ്യമന്ത്രിയുമായ എം.കെ,​ സ്റ്രാലിനെ മുഖ്യമന്ത്രി വിജയ് പരിഹസിച്ചതിനെ സെൽവപ്പെരുന്തഗൈ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നടപടി.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ടി.വി.കെയുമായി സഖ്യം ഉണ്ടാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട നേതാക്കളിൽ ഒരാളാണ് മാണിക്കം ടാഗോർ,​ വിരുതുനഗറിൽ നിന്നാണ് ലോക്സഭാ എം.പിയായത്. അതേസ,​മയം ഡി.എം.കെയുമായി സഖ്യം തുടരണമെന്ന് നിലപാടാണ് സെൽവപ്പെരുന്തഗൈ സ്വീകരിച്ചത്. രാഹുൽ ഗാന്ധിയുമായി വളരെ അടുത്ത ബന്ധം പുല‌ത്തുന്ന മാണിക്കം ടാഗോർ തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ആനശ്യപ്പെട്ടത് ഡി.എം.കെ നേതൃത്വവുമായി അസ്വാരസ്യങ്ങൾക്ക് കാരണമായിരുന്നു. സെൽവപ്പെരുന്തഗൈയുടെ പ്രവർ‌ത്തനങ്ങളിൽ ഒരുവിഭാഗം നേതാക്കളും ഹൈക്കമാൻഡും അതൃപ്തി രേഖപ്പെടുത്തിയതും സ്ഥാനമാറ്റത്തിന് കാരണമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY, CM VIJAY, TMAILNADU PCC, MANICKAM TAGORE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360