SignIn
Kerala Kaumudi Online
Saturday, 27 June 2026 7.12 PM IST

അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ്‌യുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

READ ENGLISH VERSION

ayodhya-ram-mandir
അയോദ്ധ്യ രാമക്ഷത്രം,​ ചമ്പത് റായ്‌

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്‌യുടെയും ട്രസ്റ്റ് അംഗം അനിൽ മിശ്രയുടെയും രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്. അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ വകമാറ്റി ചെലവഴിച്ചുവെന്ന കേസിൽ അന്വേഷണം പുരോഗമിക്കവെ കഴിഞ്ഞ ദിവസമാണ് ഇരുവരും രാജിവച്ചത്. ക്ഷേത്രത്തിൽ നടന്ന സംഭവം ദുഃഖകരമാണെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇരുവരുടെയും രാജി. ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച കാണിക്കയും സംഭാവനകളും കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്‌ചകൾ സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്‌കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്‌തവ, രാം ശങ്കർ യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിത, അഴിമതി നിരോധന നിയമം എന്നിവയിലെ കടുത്ത വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ‌്‌തിരിക്കുന്നത്. ക്ഷേത്രത്തിന്റെ പേരിലുള്ള അക്കൗണ്ടുകളിൽ നിന്ന് ഏകദേശം ഏഴര കോടി രൂപ കാണാതായെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.

അ​റ​സ്റ്റി​ലാ​യ​ ​എ​ട്ടു​ ​ജീ​വ​ന​ക്കാ​രെ​യും​ ​ഇ​ന്ന​ലെ​ ​മ​ണി​ക്കൂ​റു​ക​ൾ​ ​ചോ​ദ്യം​ ​ചെ​യ്‌​തു.​ ​ച​മ്പ​ത് ​റാ​യ്,​അ​നി​ൽ​ ​മി​ശ്ര,​ക്ഷേ​ത്ര​ ​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​ചു​മ​ത​ല​ ​വ​ഹി​ച്ച​ ​ഗോ​പാ​ൽ​ ​റാ​യ് ​തു​ട​ങ്ങി​യ​വ​രു​ടെ​ ​പ​ങ്കി​നെ​ക്കു​റി​ച്ച് ​പ്ര​തി​ക​ൾ​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കി​യെ​ന്നാ​ണ് ​സൂ​ച​ന.​ ​എ​ട്ട് ​പേ​രെ​യും​ ​അ​യോ​ദ്ധ്യ​യി​ലെ​ ​പ്ര​ത്യേ​ക​ ​കോ​ട​തി​ ​തി​ങ്ക​ളാ​ഴ്ച​ ​വ​രെ​ ​ജു​ഡി​ഷ്യ​ൽ​ ​ക​സ്റ്റ​ഡി​യി​ലേ​ക്ക് ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ 79​ ​ല​ക്ഷ​ത്തി​ൽ​പ്പ​രം​ ​രൂ​പ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ പി​ടി​ച്ചെ​ടു​ത്തു​വെ​ന്നാ​ണ് ​വി​വ​രം.

ല​വ്‌​കു​ശ് ​മി​ശ്ര,​ ​മ​നീ​ഷ് ​കു​മാ​ർ​ ​യാ​ദ​വ്,​ ​അ​വി​നാ​ശ് ​ശു​ക്ല​ ​എ​ന്നി​വ​രു​ടെയടക്കം​ ​വീ​ടു​ക​ളി​ൽ​ ​നി​ന്നാണ് ല​ക്ഷ​ക്ക​ണ​ക്കി​ന് ​രൂ​പ​ ​ക​ണ്ടെ​ടു​ത്തത്.​ പി​ടി​യി​ലാ​യ​വ​രി​ൽ​ ​ഏ​റെ​യും​ ​സം​ഭാ​വ​ന​ ​എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്ന​വ​രാ​ണ്.​ ​പ്ര​തി​ ​രാം​ ​ശ​ങ്ക​ർ​ ​യാ​ദ​വാ​ണ് ​കാ​ണി​ക്ക​പ്പെ​ട്ടി​ക​ളു​ടെ​ ​താ​ക്കോ​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ത്.​ ​ഇ​യാ​ളു​ടെ​ ​വീ​ട്ടി​ൽ​ ​ന​ട​ത്തി​യ​ ​റെ​യ്​ഡി​ൽ​ ​വ​ൻ​ ​സ്വ​ർ​ണാ​ഭ​ര​ണ​ശേ​ഖ​രം​ ​ക​ണ്ടെ​ടു​ത്തി​രു​ന്നു.​ 2024​ ​-25​ ​കാ​ല​ത്ത് ​മാ​ത്രം​ 327​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ട്ര​സ്റ്റി​ലേ​ക്ക് ​ഒ​ഴു​കി​യെ​ത്തി​യ​ത്.​ ​പു​റ​മെ​ ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​യു​ടെ​ ​സ്വ​‌​ർ​ണം,​ ​വ​ജ്രം,​ ​വെ​ള്ളി​ ​ആ​ഭ​ര​ണ​ങ്ങ​ള​ട​ക്കം​ ​സം​ഭാ​വ​ന​യാ​യി​ ​ല​ഭി​ച്ചി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYODHYA RAM TEMPLE SCAM, AYODHYA, CHAMPAT RAI, RESIGNS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360