
കാബൂൾ: അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ത്യൻ സമയം ഇന്നലെ രാത്രി 7.4നായിരുന്നു സംഭവം. ഹിന്ദുക്കുഷ് മേഖലയിൽ ഭൗമോപരിതലത്തിൽ നിന്ന് 215 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ആളപായമോ കാര്യമായ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യയിൽ ന്യൂഡൽഹി അടക്കം വടക്കൻ നഗരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |