
ന്യൂഡൽഹി: കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി സ്വന്തം കൃഷിക്ക് 99.03 ലക്ഷം രൂപ സബ്സിഡി തരപ്പെടുത്തിയെന്ന് ആരോപണമുയർന്നത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കി. മോദി സർക്കാരിലെ പുതിയ തരം അഴിമതിയെന്ന് കോൺഗ്രസ് പരിഹസിച്ചു. നാഷണൽ ഹോർട്ടികൾച്ചർ ബോർഡാണ് സബ്സിഡി അനുവദിച്ചത്. ബോർഡിന്റെ എക്‌സ് ഒഫിഷ്യോ വൈസ് പ്രസിഡന്റ് കൂടിയാണ് ചൗധരി.
രാജസ്ഥാൻ പീഹ് ഗ്രാമത്തിലെ 9.7 ഹെക്‌ടറിൽ വെള്ളരി കൃഷിക്കായി 1.99 കോടിയുടെ പ്രോജക്‌ട് തയ്യാറാക്കി സബ്സിഡി നേടിയെന്ന് ദേശീയ ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. 2025 ഏപ്രിൽ 29ന് അനുമതി ലഭിച്ചു. 2026 മാർച്ച് 30ന് തുക ചൗധരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. അജ്മേറിൽ നിന്നുള്ള ലോക്‌സഭാംഗമാണ് ഭഗീരഥ് ചൗധരി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് 168 ഏക്കർ ഭൂമി സ്വന്തമാക്കിയെന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ വിവാദം.
മന്ത്രിയാകും മുൻപ് സബ്സിഡിക്ക് അപേക്ഷിച്ചതാണ്. പ്രോജക്‌ട് സുതാര്യമാണ്
- ഭഗീരഥ് ചൗധരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |