SignIn
Kerala Kaumudi Online
Thursday, 22 October 2026 3.55 PM IST

സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാനൊരുങ്ങി നിർമല സീതാരാമന്റെ ഭർത്താവ്, ജനകീയ മാർച്ചിന് ആഹ്വാനം

parakala-prabhakar-
നിർമല സീതാരാമനും പരകാല പ്രഭാകറും

ന്യൂഡൽഹി: പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ പരകാല പ്രഭാകർ എസ്‌ഐആർ വിരുദ്ധ ജനകീയ മാർച്ചിൽ പങ്കെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. എസ്‌ഐആറിനെതിരായുള്ള ദേശീയ പ്രതിഷേധ പരിപാടിയിൽ നടനും ആക്‌ടിവിസ്റ്റുമായ പ്രകാശ് രാജ്, സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ, ഐസ അദ്ധ്യക്ഷ നേഹ ബോറ തുടങ്ങിയവർക്കൊപ്പം അദ്ദേഹം വേദി പങ്കിടും. പ്രഭാകർ തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. പീപ്പിൾ എഗെയ്ൻസ്റ്റ് എസ്‌‌ഐആർ അലയൻസ് എന്ന കൂട്ടായ്‌മ ഒക്‌ടോബർ 23നാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

'ഓരോ തെരുവിലും ജന്തർ മന്തർ!

വെള്ളി, 23 ഒക്ടോബർ, 2026

ജനാധിപത്യം പുനഃസ്ഥാപിക്കാൻ ജനകീയ മാർച്ച്

ഈ വെല്ലുവിളി ഏറ്റെടുക്കാൻ നമുക്ക് മുന്നിട്ടിറങ്ങാം'- എന്ന കുറിപ്പോടെയാണ് പ്രഭാകർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സുപ്രീം കോടതി അഭിഭാഷകനും എഴുത്തുകാരനുമായ പ്രശാന്ത് ഭൂഷൺ, ആക്‌ടിവിസ്റ്റുമാരായ രാകേഷ് ടിക്കായത്, അഞ്ജലി ഭരദ്വാജ്, ഗണേശ് ദേവി, എഴുത്തുകാരൻ തുഷാർ ഗാന്ധി, സ്റ്റുഡന്റ് ആക്‌ടിവിസ്റ്റ് ഐഷി ഗോഷ്, എഐഎസ്‌എഫ് അദ്ധ്യക്ഷൻ വിരാജ് ദേവാംഗ് എന്നിവരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്ന മറ്റ് പ്രമുഖർ.


ബംഗളൂരു ഫ്രീഡം പാർക്കിൽ ഒക്‌‌ടോബർ എട്ടിന് നടന്ന സിജെപി പ്രതിഷേധത്തിൽ യുട്യൂബർ ധ്രുവ് റാഠി, പ്രകാശ് രാജ് എന്നിവർക്കൊപ്പം പരകാല പ്രഭാകർ പങ്കെടുത്തിരുന്നു.

English Summary

Economist Parakala Prabhakar, husband of Union Finance Minister Nirmala Sitharaman, is reportedly set to join the CJP Janakeeya March against the Special Intensive Revision (SIR) on October 23, 2026. Organised by the People Against SIR Alliance, the protest will feature prominent participants including actor Prakash Raj, advocate Prashant Bhushan, activist Rakesh Tikait and writer Tushar Gandhi.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARAKALA PRABHAKAR SIR PROTEST, CJP JANAKEEYA MARCH 2026, NIRMALA SITHARAMAN HUSBAND PARAKALA PRABHAKAR, SIR PROTEST DELHI, PARAKALA PRABHAKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360