SignIn
Kerala Kaumudi Online
Thursday, 22 October 2026 4.03 AM IST

'ജെൻസി യോഗ്യത നേടിയ രാജ്യത്തെ ഒരേയൊരു വ്യക്തി ഇതാണ്'; പ്രധാനമന്ത്രിയെ പരിഹസിച്ച് അഭിജീത് ദിപ്കെ

abhijeet-dipke
സിജെപി അദ്ധ്യക്ഷൻ അഭിജീത് ദിപ്‌കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ജന്തർ മന്ദറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും കുറിച്ചുള്ള ഡൽഹി ഹൈക്കോടതിയുടെ പരാമർശങ്ങളെ പരിഹസിച്ച് സിജെപി അദ്ധ്യക്ഷൻ അഭിജീത് ദിപ്‌കെ. ഹൈക്കോടതിയുടെ 'ജെൻസി' പരാമർശത്തിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവച്ചാണ് ദിപ്‌കെ രംഗത്തെത്തിയത്.

കോടതിയിൽ നൽകിയ ഹർജിയുടെ വാദത്തിനിടെ സൗരവ് ദാസും അശുതോഷ് റാങ്കയും 'ജെൻസി' അല്ലെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് നരേന്ദ്ര മോദിയുടെ ചിത്രത്തോടൊപ്പം 'ജെൻസി യോഗ്യത നേടിയ രാജ്യത്തെ ഒരേയൊരു വ്യക്തി ഇതാണ്' എന്നാണ് ദിപ്കെ എക്സിൽ കുറിച്ചത്.

ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയതിനെതിരെ സൗരവ് ദാസും അശുതോഷ് റാങ്കയും സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. 27ഉം 31ഉം വയസുള്ള ഹർജിക്കാർ 'ജെൻസി' വിഭാഗത്തിൽ പെടുന്നവരല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അനുമതിയില്ലാതെ എന്തിനാണ് ജന്തർ മന്ദറിൽ പോയതെന്നും ചോദിച്ചു. സ്‌പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കേസ് ഇന്ന് പരിഗണിക്കാനിരിക്കെ എന്തിനാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും കോടതി ആരാഞ്ഞു.

അതേസമയം, ജുഡീഷ്യൽ കസ്റ്റഡി ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജി സൗരവ് ദാസും അശുതോഷ് റാങ്കയും പിൻവലിച്ചു. കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഹർജി പിൻവലിച്ചത്. ഇന്ന് സ്‌പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്ന വാദം കേട്ടശേഷം തുടർ നിയമനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഇരുവരും അറിയിച്ചു..

English Summary

CJP President Abhijit Dipke mocked the Delhi High Court's 'Gen Z' remark concerning activists Saurav Das and Ashutosh Ranka, aged 27 and 31. Dipke posted PM Modi's photo, implying he was the only qualified 'Gen Z'. The court, during a hearing for Das and Ranka challenging their custody, noted they are not Gen Z. They subsequently withdrew their High Court petition.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHIJEET DIPKE, NARENDRA MODI, GEN Z, DELHI HIGH COURT, CJP LEADERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360