SignIn
Kerala Kaumudi Online
Thursday, 22 October 2026 3.14 AM IST

രാജ്യത്തി​നായി​ ഒ​ന്നി​ച്ചു​ ​നി​ൽ​ക്ക​ണം​:​ മോ​ദി

READ ENGLISH VERSION

narendramodi

ന്യൂഡൽഹി: ദേശീയ താൽപര്യങ്ങൾക്കായി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. പൗരന്മാരെല്ലാം രാഷ്ട്രം ആദ്യം എന്ന പ്രതിജ്ഞയെടുത്ത് ശത്രുക്കളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണമെന്നും മഹാനവമി സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന, സംസ്കാരത്തോട് വിദ്വേഷം പുലർത്തുന്ന ശക്തികളെ പരാജയപ്പെടുത്തണം. സത്യത്തിന്റെയും മാനവികതയുടെയും പക്ഷത്ത് നിലകൊണ്ടാൽ അന്തിമ വിജയം കൈവരിക്കാനാകും.

സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയ ശക്തമായ ആത്മാഭിമാനബോധമാണ് കേന്ദ്ര സർക്കാർ ഉയർത്തിപ്പിടിക്കുന്നത്. 12 വർഷത്തിനിടെ വിദേശത്തു നിന്ന് 650-ലധികം പുരാതന വിഗ്രഹങ്ങളും സ്വത്തുക്കളും തിരിച്ചെത്തിച്ചു. സർക്കാരിന്റെ മുൻഗണന രാജ്യത്തിന്റെ സ്വത്വം സംരക്ഷിക്കുന്നതിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360