SignIn
Kerala Kaumudi Online
Thursday, 22 October 2026 4.02 AM IST

കസ്റ്റഡി ആവശ്യം തള്ളി,​ സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം

READ ENGLISH VERSION
cjp
സൗരവ് ദാസ്,​ അശുതോഷ് റാങ്ക ( ഫയൽചിത്രം)​

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ കോക്രോച്ച് ജനതാപാർട്ടി നേതാക്കളായ സൗരവ് ദാസ്,​ അശുതോഷ് റാങ്ക എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു.മൂന്നുദിവസം കൂടി കസ്റ്റഡി നീട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. ജയിലിലായി ഏഴാം ദിവസമാണ് ഡൽഹി സ്പെഷ്യൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് ഇവർക്ക് ജാമ്യം അനുവദിച്ചത്.

നിരോധിത മേഖലയായ ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറിയെന്നും ക്രമസമാധാന പ്രശഅനം സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് ഡൽഹി പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ജാമ്യ വ്യവസ്ഥകൾ പൂർത്തിയാക്കിയതിനെ തുടർന്ന് കോടതി ഇവരെ മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.

നേരത്തെ ഹൈക്കോടതിയിൽ കോടതിയിൽ നൽകിയ ജാമ്യഹർജിയുടെ വാദത്തിനിടെ സൗരവ് ദാസും അശുതോഷ് റാങ്കയും 'ജെൻസി' അല്ലെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ചൂണ്ടിക്കാണിച്ചിരുന്നു. ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയതിനെതിരെ സൗരവ് ദാസും അശുതോഷ് റാങ്കയും സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. 27ഉം 31ഉം വയസുള്ള ഹർജിക്കാർ 'ജെൻസി' വിഭാഗത്തിൽ പെടുന്നവരല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അനുമതിയില്ലാതെ എന്തിനാണ് ജന്തർ മന്ദറിൽ പോയതെന്നും ചോദിച്ചു. സ്‌പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കേസ് ഇന്ന് പരിഗണിക്കാനിരിക്കെ എന്തിനാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും കോടതി ആരാഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP, SAURAV DAS, ASHUTHOSH RANGA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360