SignIn
Kerala Kaumudi Online
Thursday, 22 October 2026 3.14 AM IST

അന്തരീക്ഷം മോശം:ഡൽഹിയിൽ നിയന്ത്രണം

d

ന്യൂഡൽഹി:വായു ഗുണനിലവാരം മോശമായ ഡൽഹിയിൽ ഒന്നാം ഘട്ട നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. തുറസായ സ്ഥലങ്ങളിൽ കൽക്കരി കത്തിക്കുന്നതും ഡീസൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതും നിരോധിച്ചു. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 'മോശം" നിലവാരമായ 244ലേക്ക് ഉയർന്നതോടെയാണിത്.

പത്തുവർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളും നിരോധിക്കും. നിർമ്മാണ സൈറ്റുകളിൽ പൊടി ഉയരാതെ ശ്രദ്ധിക്കണം.

മഴ ലഭിച്ചതിനാൽ ഇക്കുറി വായു മലിനീകരണം കുറഞ്ഞിരുന്നു. സാധാരണ ഒക്‌ടോബർ ആദ്യവാരം മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. വായു ഗുണനിലവാരം കൂടുതൽ മോശമായാൽ നവംബർ ഒന്നുമുതൽ ബിഎസ്-4 മാനദണ്ഡങ്ങൾ പാലിക്കാത്തതും ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്‌തുമായ വാഹനങ്ങളുടെ പ്രവേശനം നിരോധിക്കും. മലിനീകരണ നിയന്ത്രണ (പി.യു.സി) സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം ലഭിക്കില്ല. നിർമ്മാണ, പൊളിക്കൽ പ്രവർത്തനങ്ങളും നിരോധിക്കും. പാർക്കിംഗ് ഫീസ് ഇരട്ടിയാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: W
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360