SignIn
Kerala Kaumudi Online
Thursday, 22 October 2026 4.05 AM IST

ജന്തർ മന്ദറിൽ ഇനി പ്രതിഷേധിക്കില്ല,​ സമാധാന അന്തരീക്ഷം തകർക്കില്ല : കോടതിയിൽ ക്ഷമാപണം നടത്തി സിജെപി ജേതാക്കൾ

cjp-
അശുതോഷ് റാങ്ക,​ സൗരവ് ദാസ് എന്നിവർ ജയിൽ മോചിതരായപ്പോൾ

ന്യൂഡൽഹി : ജന്തർ മന്ദറിൽ ഇനി പ്രതിഷേധങ്ങൾക്ക് ആഹ്വാനം നൽകില്ലെന്നും ക്രമസമാധാന ലംഘനം നടത്തില്ലെന്നും കോടതിക്ക് ഉറപ്പ് നൽകി സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും. ജയിൽ മോചിതരായി സമാധാന അന്തരീക്ഷം തകർക്കില്ലെന്ന് സത്യവാങ്മൂലത്തിൽ ഇരുവരും ഉറപ്പ് എഴുതി നൽകിയതായി കോടതി ഉത്തരവിൽ വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയിലും സ്പെഷ്യൽ എക്സിക്യുട്ടീവ് മജിസ്ട്രേട്ട് കോടതി ഉൾപ്പെടെയുള്ള സംവിധാനങ്ങളിലും തങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്ന് നേതാക്കൾ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

പ്രതിഷേധം വിലക്കിയ ജന്തർ മന്ദറിലെ ബാരിക്കേഡുകൾ തകർത്ത് കത്ത് കടക്കാൻ ശ്രമിച്ച കേസിലാണ് സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റിലായത്. ഒക്ടോബർ 14 മുതൽ ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്ന ഇവർക്ക് സ്പെഷ്യൽ എക്സിക്യുട്ടീവ് കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു. കേസിന്റെ അടുത്ത വിചാരണ ഒക്ടോബർ 23ലേക്ക് മാറ്റിയ കോടകി അന്നേദിവസം ജാമ്യക്കാർക്കൊപ്പം ഇരുവരും ഹാജരാകണമെന്നും നിർദ്ദേശിച്ചു. വിഷയത്തിൽ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JANTAR MANTAR, CJP, SAURAV DAS, ASHUTHOSH RANGA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360