
ന്യൂഡൽഹി: പാരീസിൽ നിന്നുവന്ന പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി വിമാനത്താവളത്തിൽ മൂന്നുമണിക്കൂറോളം തടഞ്ഞുവച്ചു. പെട്ടികളിൽ കണക്കിൽപ്പെടാത്ത ആഡംബര വസ്തുക്കളുണ്ടെന്ന് കാട്ടി 50,000 രൂപ പിഴയും ഈടാക്കി. കഴിഞ്ഞദിവസമാണ് സംഭവം. മുഖ്യമന്ത്രിയായതിനാൽ ഗ്രീൻ ചാനൽ വഴി പുറത്തേക്ക് നീങ്ങുകയായിരുന്നു മൻ. ഇതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടയുകയും പെട്ടികൾ പരിശോധിക്കുകയുമായിരുന്നു. പിന്നീട് പിഴ ചുമത്തി വിട്ടയച്ചു. പാരീസിൽ നടന്ന വ്യാപാര മേളയിൽ പഞ്ചാബിലെ കാർഷിക ഉത്പന്നങ്ങൾ പുറത്തിറക്കിയ ശേഷം മടങ്ങവേയാണിത്. യാത്രയ്ക്ക് കേന്ദ്രാനുമതി ലഭിച്ചിരുന്നില്ല. പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് നേടിയായിരുന്നു യാത്ര. പഞ്ചാബിനെ കേന്ദ്രം അപമാനിച്ചുവെന്ന് ആംആദ്മി പാർട്ടി പ്രതികരിച്ചു. മുകളിൽ നിന്ന് സമ്മർദ്ദമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും വ്യക്തമാക്കി.
Punjab Chief Minister Bhagwant Mann was detained for three hours at Delhi Airport, returning from Paris. Customs officials found undeclared luxury goods in his bags, fining him ₹50,000. Mann was returning from a trade fair, a trip for which he lacked central government permission, though he had a court order. The Aam Aadmi Party alleged central government pressure.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |