SignIn
Kerala Kaumudi Online
Thursday, 22 October 2026 3.55 PM IST

ആയുധപൂജക്കിടെ എകെ 47 എടുത്ത് വെടിവച്ച് ഐപിഎസ് ഓഫീസർ; വ്യാപക വിമർശനം, നടപടിയുണ്ടാകുമെന്ന് സ‌ർക്കാ‌ർ

ankita-sharma
അങ്കിത ശർമ ഐപിഎസ്

റായ്‌പൂർ: വിജയദശമി ദിനത്തോടനുബന്ധിച്ചുള്ള ആയുധപൂജക്കിടെ ഐപിഎസ് ഉദ്യോഗസ്ഥ എകെ 47 തോക്കുകൊണ്ട് വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമാണ്. ഛത്തീസ്‌‌ഗഡിലെ രാജ്‌നന്ദ്‌ഗാവ് ജില്ലയിലായിരുന്നു സംഭവം. 'ലേഡി സിങ്കം' എന്നറിയപ്പെടുന്ന രാജ്‌നന്ദ്‌ഗാവ് എസ് പി അങ്കിത ശർമ ആണ് വെടിയുതിർത്തത്. സുരക്ഷയും അച്ചടക്കവും ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പ്രോട്ടോക്കോളും ഉൾപ്പെടെ ചോദ്യം ചെയ്താണ് വിമർശനമുയരുന്നത്.

വിജയദശമിയോട് അനുബന്ധിച്ച് രാജ്‌നന്ദ്‌ഗാവിലെ പൊലീസ് ലൈൻസിൽ ആയുധപൂജ നടന്നിരുന്നു. ചടങ്ങിൽ പൊലീസിന്റെ ആയുധങ്ങളും വാഹനങ്ങളും പൂജിച്ചിരുന്നു. ഇതിനിടെയാണ് ഉദ്യോഗസ്ഥ എകെ 47 എടുത്ത് വെടിവച്ചത്. പത്ത് റൗണ്ടോളം വെടിവച്ചതായാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. സംഭവത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി അരുൺ സാവോ അറിയിച്ചു. ഇത്തരം നടപടികൾ അപകടകരമാണെന്നും ഒഴിവാക്കേണ്ടതാണെന്നും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ ആർ കെ വിജും പ്രതികരിച്ചു.


English Summary

A video of Chhattisgarh IPS officer Ankita Sharma firing an AK-47 during Vijayadashami weapon worship at the Rajnandgaon police lines has gone viral. She reportedly fired around ten rounds, sparking criticism over safety, discipline and firearm-handling protocols. Deputy Chief Minister Arun Sao said the government would take appropriate action, while retired IPS officer R.K. Vij described such actions as dangerous.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANKITA SHARMA IPS FIRING, ANKITA SHARMA AK47 VIDEO, CHHATTISGARH RAJNANDGAON POLICE, AYUDHA POOJA FIRING CONTROVERSY, ANKITA SHARMA FIRING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360