SignIn
Kerala Kaumudi Online
Friday, 23 October 2026 12.53 AM IST

സമാധാന ബോണ്ട് നോട്ടീസ് ചോദ്യം ചെയ്ത് നേഹ ബോറ; ഡൽഹി ഹൈക്കോടതിയിൽ വിശദീകരണം നൽകി

READ ENGLISH VERSION
neha-bora
ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ദേശീയ അദ്ധ്യക്ഷ നെഹ ബോറ

ന്യൂഡൽഹി: 10,000 രൂപ വ്യക്തിഗത ബോണ്ട് നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ ദേശീയ അദ്ധ്യക്ഷ നേഹ ബോറ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബർ 16ന് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. സമാധാന ലംഘനമോ അക്രമത്തിന് പ്രേരണയോ ഉണ്ടാക്കിയിട്ടില്ലെന്നും അവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധാഹ്വാനവുമായി തനിക്ക് ബന്ധമില്ലെന്നാണ് നേഹ ബോറ കോടതിയെ അറിയിച്ചത്. ഒക്ടോബർ 16ന് മണ്ഡി ഹൗസിൽ നടക്കുന്ന സമാധാനപരമായ ഒത്തുചേരലിൽ പങ്കെടുക്കാനാണ് താൻ ആഹ്വാനം ചെയ്തതെന്നും കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നടന്ന പ്രതിഷേധത്തിലേക്ക് ആളുകളെ പ്രേരിപ്പിച്ചെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.

ഒക്ടോബർ 16ന് മണ്ഡി ഹൗസിലേക്ക് പോകുന്നതിനിടെയാണ് നേഹ ബോറയെ പൊലീസ് മുൻകരുതൽ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. അടുത്ത ദിവസം വിട്ടയച്ചു. തുടർന്ന് ഒക്ടോബർ 18ന് ലഭിച്ച നോട്ടീസിൽ 10,​000 രൂപ ബോണ്ടും ഒരു ആൾ ജാമ്യവും നൽകണമെന്നും അന്വേഷണകാലയളവിൽ സമാധാനം പാലിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്.

English Summary

All India Students' Association (AISA) National President Neha Bora moved the Delhi High Court challenging a police notice demanding a ₹10,000 personal bond. She was taken into preventive custody on October 16 and later received the notice. Bora asserted she caused no disturbance and only called for a peaceful gathering, denying involvement in inciting violence at another protest.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEHA BORA, DELHI HIGH COURT, PEACE BOND NOTICE, AISA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360