SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 AM IST

കിവീസിൽ സൂപ്പർ ചേസിംഗ് സ്റ്റാർട്ട്

cricket

ന്യൂസിലാൻഡിന് എതിരായ ആദ്യ ട്വന്റി-20യിൽ 225 റൺസ് ചേസ് ചെയ്ത് ജയിച്ച് ഇന്ത്യ

33 പന്തുകളിൽ 67 റൺസടിച്ച് സഞ്ജു സാംസൺ പ്ളേയർ ഒഫ് ദ മാച്ച്

ക്രൈ​സ്റ്റ്ച​ർ​ച്ച്: ന്യൂ​സി​ലാ​ൻ​ഡ് ​പ​ര്യ​ട​ന​ത്തി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ത​ക​ർ​പ്പ​ൻ​ ​ചേ​സിം​ഗ് ​വി​ജ​യം​ ​നേ​ടി​ ​ഇ​ന്ത്യ.​ ​ഇ​ന്ന​ലെ​ ​ക്രൈ​സ്റ്റ്ച​ർ​ച്ചി​ൽ​ ​ന​ട​ന്ന​ ​ആ​ദ്യ​ ​ട്വ​ന്റി​-20​യി​ൽ​ ​കി​വീ​സ് ​ഉ​യ​ർ​ത്തി​യ​ 225​/4​ ​എ​ന്ന​ ​സ്കോ​ർ​ ​ചേ​സ് ​ചെ​യ്ത​ ​ഇ​ന്ത്യ​ ​ര​ണ്ട് ​പ​ന്തു​ക​ളും​ ​നാ​ലു​വി​ക്ക​റ്റു​ക​ളും​ ​ബാ​ക്കി​നി​ൽ​ക്കേ​യാ​ണ് ​ജ​യം​ ​ക​ണ്ട​ത്.
മ​ല​യാ​ളി​താ​രം​ ​സ​ഞ്ജു​ ​സാം​സ​ണി​ന്റ​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​യും​ ​(33​ ​പ​ന്തു​ക​ളി​ൽ​ 67​ ​റ​ൺ​സ്),​ഓ​പ്പ​ണ​ർ​ ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ​ ​(29​),​ക്യാ​പ്ട​ൻ​ ​ശ്രേ​യ​സ് ​അ​യ്യ​ർ​ ​(42​),​ ​ന​മാ​ൻ​ ​ധി​ർ​ ​(42​നോ​ട്ടൗ​ട്ട്)​ ​എ​ന്നി​വ​രു​ടെ​ ​പോ​രാ​ട്ട​ങ്ങ​ളു​മാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​അ​ഭി​മാ​ന​ ​വി​ജ​യം​ ​ന​ൽ​കി​യ​ത്.​ ​എ​ട്ടു​ഫോ​റു​ക​ളും​ ​നാ​ലു​സി​ക്സു​ക​ളും​ ​പ​റ​ത്തി​ ​ഇ​ന്ത്യ​ൻ​ ​വി​ജ​യ​ത്തി​ന് ​അ​ടി​ത്ത​റ​യി​ട്ട​ ​സ​ഞ്ജു​വാ​ണ് ​പ്ളേ​യ​ർ​ ​ഒ​ഫ് ​ദ​ ​മാ​ച്ച്.​ ​ഇ​തോ​ടെ​ ​ഇ​ന്ത്യ​ ​അ​ഞ്ചു​മ​ത്സ​ര​പ​ര​മ്പ​ര​യി​ൽ​ 1​-0​ത്തി​ന് ​മു​ന്നി​ലെ​ത്തി.​ ​പ​ര​മ്പ​ര​യി​ലെ​ ​ര​ണ്ടാം​ ​മ​ത്സ​രം​ ​ശ​നി​യാ​ഴ്ച​ ​ഇ​തേ​വേ​ദി​യി​ൽ​ ​ന​‌​ട​ക്കും.
ടോ​സ് ​നേ​ടി​യ​ ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ൻ​ ​ശ്രേ​യ​സ് ​അ​യ്യ​ർ​ ​ആ​തി​ഥേ​യ​രെ​ ​ബാ​റ്റിം​ഗി​നി​റ​ക്കു​ക​യാ​യി​രു​ന്നു.​ ​ടിം​ ​സീ​ഫ​ർ​ട്ടും​ ​(24​)​ ​ഫി​ൻ​ ​അ​ല്ലെ​നും​ ​(45​)​ ​ചേ​ർ​ന്ന​ ​ഓ​പ്പ​ണിം​ഗ് ​സ​ഖ്യം​ ​ആ​ദ്യ​ ​അ​ഞ്ചോ​വ​റി​ൽ​ 49​ ​റ​ൺ​സ് ​നേ​ടി​ ​പു​റ​ത്താ​യി.​ ​ ​ ​പ​ക​ര​മി​റ​ങ്ങി​യ​ ​ഡാ​രി​ൽ​ ​മി​ച്ച​ലി​നെ​(28​)​ക്കൂ​ട്ടി​മു​ന്നേ​റ​വേ​ ​എ​ട്ടാം​ ​ഓ​വ​റി​ൽ​ ​അ​ക്ഷ​ർ​ ​പ​ട്ടേ​ൽ​ ​അ​ല്ലെ​നെ​ ​തി​ല​ക് ​വ​ർ​മ്മ​യു​ടെ​ ​ക​യ്യി​ലെ​ത്തി​ച്ചു.​ ​ഇ​തോ​ടെ​ ​കി​വീ​സ് 80​/2​ ​എ​ന്ന​ ​നി​ല​യി​ലാ​യി.​ ​അ​ല്ലെ​ന് ​പ​ക​ര​മെ​ത്തി​യ​ ​ഗ്ളെ​ൻ​ ​ഫി​ലി​പ്പ്സ് ​(40​ ​പ​ന്തു​ക​ളി​ൽ​ ​എ​ട്ടു​ഫോ​റു​ക​ളും​ ​മൂ​ന്ന് ​സി​ക്സു​ക​ളു​മ​ട​ക്കം​ ​പു​റ​ത്താ​കാ​തെ​ 82​ ​റ​ൺ​സ്)​നേ​ടി​യ​താ​ണ് ​കി​വീ​സി​നെ​ 225​ലെ​ത്തി​ച്ച​ത്.​ ​ടീം​ ​സ്കോ​ർ​ 122​ൽ​ ​വ​ച്ച് ​മി​ച്ച​ലും​ 195​ൽ​ ​വ​ച്ച് ​ബെ​വ​ൺ​ ​ജേ​ക്ക​ബ്സും​ ​(31​)​ ​പു​റ​ത്താ​യി​രു​ന്നു.
നാ​ളു​ക​ൾ​ക്ക് ​ശേ​ഷം​ ​ഇ​ന്ത്യ​ൻ​ ​കു​പ്പാ​യ​ത്തി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി​യ​ ​ഭു​വ​നേ​ശ്വ​ർ​ ​കു​മാ​ർ​ ​നാ​ലോ​വ​റി​ൽ​ 49​ ​റ​ൺ​സ് ​വ​ഴ​ങ്ങി​യെ​ങ്കി​ലും​ ​വി​ക്ക​റ്റ് ​നേ​ടാ​നാ​യി​ല്ല.​അ​ർ​ഷ്ദീ​പ്,​മ​യാ​ങ്ക്,​ ​അ​ക്ഷ​ർ​ ​പ​ട്ടേ​ൽ​ ​എ​ന്നി​വ​ർ​ ​ഓ​രോ​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​ബെ​വ​ൺ​ ​ജേ​ക്ക​ബ്സ് ​റ​ൺ​ഔ​ട്ടാ​യി.
സ​ഞ്ജു​വും​ ​അ​ഭി​ഷേ​കും​ ​ചേ​ർ​ന്ന് ​തു​ട​ക്കം​ ​മു​ത​ലേ​ ​ത​ക​ർ​ത്ത​ടി​ച്ച​താ​ണ് ​ഇ​ന്ത്യ​യ്ക്ക് ​ക​രു​ത്താ​യ​ത്.​നാ​ലാം​ ​ഓ​വ​റി​ൽ​ ​ഇ​ന്ത്യ​ 50​ ​ക​ട​ന്നു.​ 5.5​-ാം​ ​ഓ​വ​റി​ൽ​ ​ടീം​ ​സ്കോ​ർ​ 93​ൽ​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​അ​ഭി​ഷേ​ക് ​പു​റ​ത്താ​യ​ത്.12​ ​പ​ന്തു​ക​ളി​ൽ​ ​ര​ണ്ട് ​ഫോ​റു​ക​ളും​ ​മൂ​ന്ന് ​സി​ക്സു​ക​ളും​ ​പാ​യി​ച്ച​ ​അ​ഭി​ഷേ​കി​നെ​ ​ബ്രേ​സ്‌​വെ​ല്ലി​ന്റെ​ ​പ​ന്തി​ൽ​ ​മി​ൽ​നെ​ ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ ​ഫ​സ്റ്റ് ​ഡൗ​ൺ​ ​പൊ​സി​ഷ​നി​ൽ​ ​ഇ​ഷാ​ൻ​ ​കി​ഷ​ന് ​പ​ക​രം​ ​ഇ​ന്ത്യ​ ​നി​യോ​ഗി​ച്ച​ത് ​തി​ല​ക് ​വ​ർ​മ്മ​(6​)​യെ​യാ​ണ്.​എ​ന്നാ​ൽ​ ​തി​ല​കി​ന് ​ന​ല്ല​ ​തു​ട​ക്കം​ ​ന​ൽ​കാ​നാ​യി​ല്ല.​ 23​ ​പ​ന്തു​ക​ളി​ൽ​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ ​തി​ക​ച്ച​ ​സ​ഞ്ജു​ ​ഒ​ൻ​പ​താം​ ​ഓ​വ​റി​ൽ​ ​സാ​ന്റ്ന​റു​ടെ​ ​പ​ന്തി​ൽ​ ​ബൗ​ൾ​ഡാ​വു​ക​യാ​യി​ ​രു​ന്നു.​ ​പി​ന്നാ​ലെതി​ല​കും​ ​ഇ​ഷാ​ൻ​ ​കി​ഷ​നും​ ​(1​)​ ​കൂ​ടി​ ​പു​റ​ത്താ​യ​തോ​ടെ​ ​ഇ​ന്ത്യ​ 10.3​ ​ഓ​വ​റി​ൽ​ 122​/4​ ​എ​ന്ന​ ​നി​ല​യി​ലാ​യി.
അ​ഞ്ചാം​ ​വി​ക്ക​റ്റി​ൽ​ ​ക്രീ​സി​ൽ​ ​ഒ​രു​മി​ച്ച​ ​നാ​യ​ക​ൻ​ ​ശ്രേ​യ​സ് ​അ​യ്യ​രും​ ​അ​ക്ഷ​ർ​ ​പ​ട്ടേ​ലും​ ​(24​)​ ​കൂ​ട്ടി​ച്ചേ​ർ​ത്ത​ 45​ ​റ​ൺ​സാ​ണ് ​ഇ​ന്ത്യ​യെ​ ​മ​ത്സ​ര​ത്തി​ലേ​ക്ക് ​തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്.14.3​ ​ഓ​വ​റി​ൽ​ ​ടീം​ ​സ്കോ​ർ​ 167​ൽ​ ​നി​ൽ​ക്ക​വേ​ ​അ​ക്ഷ​ർ​ ​പു​റ​ത്താ​യെ​ ​ങ്കി​ലും​ ​പ​ക​ര​മി​റ​ങ്ങി​യ​ ​ന​മാ​ൻ​ ​ധി​ർ​ 15​ ​പ​ന്തു​ക​ളി​ൽ​ ​അ​ഞ്ചു​ ​ഫോ​റും​ ​ര​ണ്ട് ​സി​ക്സു​ക​ളും​ ​പ​റ​ത്തി​ ​ശ്രേ​യ​സി​ന് ​കൂ​ട്ടാ​യി.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360