പാരീസ് : സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയുടെ സീസണിലെ വിജയക്കുതിപ്പിന് കഴിഞ്ഞാണിട്ട് ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജി.യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി 4 - 2നാണ് ബാഴ്സയെ കീഴടക്കിയത്. ഡിസെയർ ഡ്യൂ , ലൂകാസ് ഹെർണാണ്ടസ്, വിറ്റിഞ്ഞ, ഫാബിയൻ റൂയിസ് എന്നിവരാണ് പി. എസ്. ജിയുടെ സ്കോറർമാർ. സാവി എസ്പാർട്ട്, ലാമിൻ യമാൽ എന്നിവരാണ് ബാഴ്സയ്ക്കായി ലക്ഷ്യം കണ്ടത്.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ 38-ാം മിനിട്ടിൽ ഡ്യൂവിലൂടെ പി. എസ്. ജി ലീഡെടുത്തു. രണ്ടാം പകുതിയിൽ 55-ാം മിനിട്ടിൽ സാവി ബാഴ്സയെ ഒപ്പമെത്തിച്ചു. 72ാം മിനിട്ടിൽ ഡ്യൂവിൻ്റെ അസിസ്റ്റിൽ നിന്ന് ഹെർണാണ്ടസിൻ്റെ ഗംഭീര ഫിനിഷ് പി.എസ്.ജിയെ വീണ്ടും മുന്നിലെത്തിച്ചു. 79-ാം മിനിട്ടി യമാലിൻ്റെ വിസ്മയ ഫിനിഷ് ബാഴ്സയെ വീണ്ടും ഒപ്പമെത്തിച്ചു.
എന്നാൽ രണ്ട് മിനിട്ടിന് ശേഷം വിറ്റിഞ്ഞയുടെ വലങ്കാലൻ ഷോട്ട് വല കുലുക്കിയതോടെ പി. എസ്. ജി വീണ്ടും മുന്നിലെത്തി. 86-ാം മിനിട്ടിൽ വലതു വിംഗിൽ നിന്ന് ഹക്കീമിയുടെ നിലം പറ്റെയുള്ള ക്രോസ് ക്ലോസ് റേഞ്ച് ഫിനിഷിലൂടെ വലയിലാക്കി മുൻ ബാഴ്സ താരം കൂടിയായ റൂയിസ് പി.എസ്.ജിയുടെ ജയമുറപ്പിച്ചു.
കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയേയും
തോൽപിച്ച പി.എസ് ജി മൂന്ന് ജയങ്ങളുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തോൽവിയോടെ ബാഴ്സ അഞ്ചാം സ്ഥാനത്തേക്ക് വീണു.
മാഞ്ചസ്റ്റർ സിറ്റി സ്വന്തം മൈതാനത്ത് ഫിൽ ഫോഡന്റെ ഹാട്രിക്കിന്റെ മികവിൽ 5-1 ന് എഇകെയെ വീഴ്ത്തി യൂറോപ്യൻ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി. ആൻഡേഴ്സണും ചെർക്കിയും ഓരോ ഗോൾ വീതം നേടി. പിലിയോസ് എഇകെയ്ക്കായി ഒരു ഗോൾ മടക്കി.
7 ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ലിവർപൂൾ 4-3 ന് വിയ്യാറയലിനെ കീഴടക്കി രണ്ടാം സ്ഥാനത്തെത്തി.
മക് അലിസ്റ്റർ ഇരട്ട ഗോളുകൾ നേടി.
മത്സര ഫലങ്ങൾ
പി.എസ്.ജി 4 -2 ബാഴ്സലോണ
മാൻ. സിറ്റി 5 -1 എഇകെ
ലിവർപൂൾ 4 -3 വിയ്യാറയൽ
റോമ 4 -0 ബാറ്റിസ്ലാവ
നപ്പൊളി 4-3 ബോഡോ ഗ്ലിംറ്റ്
ഫെനർബാഷെ 2-2 സ്ലാവിയ പ്രാഹ
പോർട്ടോ o-1 പി . എസ്. വി
സ്റ്റുഗാർട്ട് 1-1 അത്ലറ്റിക്കോ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |