SignIn
Kerala Kaumudi Online
Thursday, 22 October 2026 5.00 AM IST

വൈഭവ് ഇറങ്ങുമോ? കളിച്ചാൽ പൂട്ടാൻ തന്ത്രങ്ങൾ തയ്യാർ; കിവീസ് നായകന്റെ പ്ളാൻ ഇങ്ങനെ

vaibhav-sooryavanshi
മിച്ചൽ സാന്റ്നർ, വൈഭവ് സൂര്യവംശി

ന്യൂഡൽഹി: ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള ചർച്ചകൾ അന്താരാഷ്ട്രതലത്തിലും ഏറെ സജീവമാണ്. താരത്തിന്റെ ആക്രമണാത്മക ബാറ്റിംഗ് ശൈലിയും റൺവേട്ടയും ഇതിനകം ലോകശ്രദ്ധ നേടിക്കഴിഞ്ഞു. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും താരത്തിന് പ്ളെയിംഗ് ഇലവനിൽ സ്ഥാനം ലഭിക്കാത്തതിനെ കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ ട്വന്റി20 പരമ്പരയ്ക്ക് മുന്നോടിയായി വൈഭവിനെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റ്നർ

ഇന്ത്യയുടെ വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൽ വൈഭവ് സൂര്യവംശിക്ക് പ്ലെയിംഗ് ഇലവനിൽ അവസരം ലഭിക്കുമോയെന്ന കാര്യം ആതിഥേയരും ഉറ്റുനോക്കുകയാണ്. അഭിഷേക് ശർമയും സഞ്ജു സാംസണും ഓപ്പണർമാരായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ ടീമിന്റെ നിലവിലെ കൂട്ടുകെട്ടിൽ മാറ്റം വരുത്തുക ഇന്ത്യൻ മാനേജ്‌മെന്റിന് അത്ര എളുപ്പമായിരിക്കില്ല.

അതേസമയം, വൈഭവ് കളത്തിലിറങ്ങിയാൽ നേരിടാൻ ന്യൂസിലൻഡ് തന്ത്രങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന് നായകൻ മിച്ചൽ സാന്റ്നർ വ്യക്തമാക്കി. വൈഭവിന് ഈ പരമ്പരയിൽ അവസരം ലഭിച്ചാലും ഇല്ലെങ്കിലും ഇന്ത്യൻ ടീമിന് ഭാവിയിൽ വലിയ സംഭാവനകൾ നൽകാൻ കഴിയുന്ന താരമാണ് അദ്ദേഹമെന്നും മിച്ചൽ സാന്റ്നർ അഭിപ്രായപ്പെട്ടു.

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര നാളെ ക്രൈസ്റ്റ്ചർച്ചിലാണ് ആരംഭിക്കുന്നത്. ഈ പരമ്പരയിൽ വൈഭവിന് അവസരം ലഭിക്കുമോയെന്നും ലഭിച്ചാൽ യുവതാരം എങ്ങനെ പ്രകടനം കാഴ്ചവയ്ക്കുമെന്നുമാണ് ആരാധകർ ഉറ്റുനോക്കുന്നത്.

English Summary

India’s teenage sensation Vaibhav Sooryavanshi continues to attract international attention for his aggressive batting. New Zealand captain Mitchell Santner said his team has strategies ready if the youngster plays in the upcoming T20 series. However, India may find it difficult to change their opening combination, with Abhishek Sharma and Sanju Samson performing well. Fans await Sooryavanshi’s possible inclusion and performance.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIBHAV SOORYAVANSHI, MITCHELL SANTNER, INDIA VS NEW ZEALAND T20, NEW ZEALAND CRICKET TEAM, VAIBHAV SOORYAVANSHI PLAYING XI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360