SignIn
Kerala Kaumudi Online
Thursday, 22 October 2026 10.00 AM IST

വിജയ സ്‌മൃതി, ഹാപ്പി ഹർമൻ

d

റാ​യ്‌​പൂ​ർ​ ​:​ ​സ്‌​മൃ​തി​ ​മ​ന്ഥ​ന​ ​സ്ഥി​രം​ ​ക്യാ​പ്ട​നാ​യ​ ​ശേ​ഷ​മു​ള്ള​ ​ആ​ദ്യ​ ​പ​ര​മ്പ​ര​യി​ൽ​ ​സ​മ്പൂ​ർ​ണ​ ​ജ​യം​ ​നേ​ടി​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​ക്രി​ക്ക​റ്റ് ​ടീം.​ ​മൂ​ന്നാം​ ​മ​ത്സ​ര​ത്തി​ൽ​ 92​ ​റ​ൺ​സി​ന്റെ​ ​ജ​യം​ ​നേ​ടി​യ​ ​ഇ​ന്ത്യ​ ​സിം​ബാ​ബ്‌​വെ​ ​വ​നി​താ​ ​ടീ​മി​നെ​തി​രാ​യ​ ​ട്വ​ന്റി​-​ 20​ ​പ​ര​മ്പ​ര​ 3​ ​-0​ത്തി​ന് ​തൂ​ത്തു​വാ​രി.റാ​യ്പൂ​രി​ൽ​ ​മൂ​ന്നാം​ ​ട്വ​ന്റി​ ​-20​യി​ൽ​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​പ്പെ​ടു​ത്തി​ 216​ ​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​സിം​ബാ​ബ്‌​വെ​യ്ക്ക് 20​ ​ഓ​വ​റി​ൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 124​ ​റ​ൺ​സേ​ ​നേ ​ടാ​നാ​യു​ള്ളൂ.41​ ​പ​ന്തി​ൽ​ 5​ ​സി​ക്സും​ 10​ ​ഫോ​റും​ ​ഉ​ൾ​പ്പെ​ടെ​ 91​ ​റ​ൺ​സു​മാ​യി​ ​പു​റ​ത്താ​കാ​തെ​ ​നി​ന്ന് ​മു​ൻ​ ​ക്യാ​പ്ട​ൻ​ ​ഹ​ർ​മ​ൻ​ ​പ്രീ​ത് ​കൗ​റാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​വ​ൻ​ ​വി​ജ​യ​ത്തി​ന് ​നി​ർ​ണാ​യ​ക​ ​പ​ങ്കു​വ​ഹി​ച്ച​ത്.​

വി​തു​മ്പി​ ​ഹ​ർ​മൻ
ഫോ​മി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി​യ​ ​ഹ​ർ​മ​ൻ​ ​മ​ത്സ​ര​ ​ശേ​ഷം​ ​ക​മ​ന്റേ​റ്റ​ർ​മാ​രു​മാ​യു​ള്ള​ ​അ​ഭി​മു​ഖ​ത്തി​നി​ടെ​ ​വി​തു​മ്പി. ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​ടീ​മി​ന്റെ​ ​മു​ൻ​ ​പ​രി​ശീ​ല​ക​ൻ​ ​കൂ​ടി​യാ​യ​ ​ഡ​ബ്ല്യു.​ ​വി​ ​രാ​മ​നോ​ട് ​സം​സാ​രി​ക്ക​വേ​യാ​ണ് ​ഹ​ർ​മ​ൻ​ ​ക​ര​ഞ്ഞ​ത്.
ഈ​ ​ഇ​ന്നിം​ഗ്സ് ​ത​ന്റെ​ ​ബാ​റ്റിം​ഗ് ​കോ​ച്ച് ​ഹി​മാ​ൻ​ഷു​വി​ന് ​സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്നും​ ​ഹ​ർ​മ​ൻ​ പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360