SignIn
Kerala Kaumudi Online
Friday, 23 October 2026 12.53 AM IST

ലോകചാമ്പ്യനെ അട്ടിമറിച്ച് അനാഹത്ത്

anahat

ചിക്കാഗോ: എട്ട് തവണ ലോകചാമ്പ്യനായിട്ടുള്ള സ്ക്വാഷിലെ ഇതിഹാസ താരം നൂർ എൽ ഷെർബിനിയെ അട്ടിമറിച്ച് ഇന്ത്യയുടെ യുവതാരം അനാഹത് സിംഗ്. ചിക്കാഗോ ഓപ്പണിന്റെ പ്രീ ക്വാർട്ടറിലായിരുന്നു അനാഹതിന്റെ അട്ടിമറി വിജയം. നിലവിൽ ലോക റാങ്കിംഗിലെ മൂന്നാം സ്ഥാനക്കാരിയായ ഈജിപ്ഷ്യൻ താരത്തിനെതിരെ 11-8, 11-8, 11-7നാണ് അനാഹത്ത് വിജയം നേടിയത്.ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ നേട്ടവുമായാണ് ലോക റാങ്കിംഗിൽ 15-ാമതുള്ള അനാഹത്ത് ചിക്കാഗോ ഓപ്പണിനെത്തിയത്.നൂർ എൽ ഷെർബിനി തന്റെ റോൾ മോഡലാണെന്നും അവരുടെ ഓരോ മത്സരവും കണ്ടാണ് താൻ വളർന്നതെന്നും അനാഹത് മത്സരശേഷം പ്രതികരിച്ചു.30-കാരിയായ നൂർ എൽ ഷെർബിനി എട്ട് തവണ ലോകചാമ്പ്യനായിട്ടുണ്ട്. നാല് തവണ വെള്ളിയും നേടി. ലോക ടീം ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണവും നേടിയിട്ടുണ്ട് ഈ മുൻ ലോക ഒന്നാം നമ്പർ താരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANAHAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360