
ന്യൂഡൽഹി: 'ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്' എന്ന തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട കുറിപ്പു പങ്കുവച്ച് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ സോഷ്യൽ മിഡീയ അരങ്ങേറ്റം. ഇൻസ്റ്റഗ്രാമിലാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ ഉൾപ്പെടെ പങ്കുവച്ചത്. ഇതുവരെ സോഷ്യൽ മീഡിയയിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു സോണിയ.
പുസ്തകം സന്തോഷത്തോടെ പരിചയപ്പെടുത്തുകയാണെന്നും പ്രണയം, കടമ, നഷ്ടം, സ്വന്തമാക്കാൻ ഒരു സ്ഥലം കണ്ടെത്തൽ എന്നിവയുടെ കഥയാണിതെന്നും സോണിയ ഇൻസ്റ്റയിൽ കുറിച്ചു. യുദ്ധാനന്തര ഇറ്റലിയിലെ ബാല്യകാലം, രാജീവ് ഗാന്ധിയുമായുള്ള പ്രണയത്തെ തുടർന്ന് ഇന്ത്യയിലേക്കുള്ള പറിച്ചു നടൽ, ഇന്ത്യയുമായുള്ള ബന്ധം, വ്യക്തിപരമായ നഷ്ടങ്ങൾ തുടങ്ങിയവയും വിവരിക്കുന്നു.
രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി അടക്കമുള്ളവരുടെ അപൂർവ ചിത്രങ്ങളും സോണിയ പങ്കുവച്ചു. നവംബർ പത്തിന് പുറത്തിറങ്ങുന്ന ആത്മകഥ പെൻഗ്വിൻ റാൻഡം ഹൗസിന്റെ ഭാഗമായ നോഫ് ഡബിൾഡേ പബ്ലിഷിംഗ് ഗ്രൂപ്പാണ് പ്രസിദ്ധീകരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |