SignIn
Kerala Kaumudi Online
Friday, 23 October 2026 1.30 AM IST

അതിശക്തൻ മീഥെയ്ൻ റോക്കറ്റ് എൻജിൻ വരുന്നു ആദ്യഘട്ടം വിജയിച്ച് ഐ.എസ്.ആർ.ഒ നിലവിൽ സ്പെയ്സ് എക്സിന് മാത്രം സ്വന്തം

propeu

തിരുവനന്തപുരം: അപാര കരുത്തുള്ള മീഥെയ്ൻ റോക്കറ്റ് എൻജിൻ നിർമ്മാണത്തിന്റെ ആദ്യഘട്ടം വിജയിച്ച് ഐ.എസ്.ആർ.ഒ. നിലവിൽ സ്പെയ്സ് എക്സിനാണ് ഇതുള്ളത്. സ്റ്റാർഷിപ്പ് റോക്കറ്റുകളിൽ ഉപയോഗിക്കുന്നു. 2,400 കെ.എൻ ഹെവിലിഫ്റ്റ് എൻജിനാണ്. ലിക്വിഡ് ഓക്സിജൻ മീഥെയ്നിലാണ് പ്രവർത്തിക്കുന്നത്. ജി.എസ്.എൽ.വി മാർക്ക് ത്രീയുടെ പത്തിരട്ടി കരുത്തുണ്ടാകും.

ആദ്യഘട്ടമായ എൽ.എം.ഇ 1100 എൻജിന്റെ പരീക്ഷണം കഴിഞ്ഞയാഴ്ച തമിഴ്നാട് മഹേന്ദ്രഗിരിയിലെ പ്രൊപ്പൽഷൻ കോംപ്ലക്സിലായിരുന്നു. അടുത്തവർഷത്തോടെ എൻജിൻ പുറത്തിറങ്ങും. നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ എന്ന റോക്കറ്റിലാണിത് ഘടിപ്പിക്കുക. തുടർന്ന് അടുത്ത ഘട്ടത്തിലേക്ക് കടക്കും.

എൽ.എം.ഇ 1100ൽ 'ഗ്യാസ് ജനറേറ്റർ സൈക്കിൾ' സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അതിനേക്കാൾ കരുത്തേറിയ 'ഫുൾഫ്‌ളോ സ്റ്റേ‌‌‌ജ്‌ഡ് കംബസ്റ്റൻ സൈക്കിൾ" സാങ്കേതികവിദ്യയാണ് 2400 കെ.എൻ.ഹെവിലിഫ്റ്റിനുള്ളത്. രണ്ടു റോക്കറ്റുകളുടെയും ബൂസ്റ്റർ ഭാഗങ്ങൾ തിരികെ ലാൻഡ് ചെയ്യിക്കാനും എൻജിനുകൾ ബഹിരാകാശത്തു വച്ച് റീസ്റ്റാർട്ട് ചെയ്യാനും സഹായിക്കുന്ന 'സ്പാർക്ക് ടോർച്ച് ഇഗ്‌നൈറ്റർ" ഐ.എസ്.ആർ.ഒ വികസിപ്പിച്ചിട്ടുണ്ട്.

ആയുസുള്ള എൻജിൻ,​

ചെലവും കുറയും

 ദ്രവീകൃത ഓക്സിജനും ഹൈഡ്രജനും ഉപയോഗിച്ചുള്ള ക്രയോജനിക് എൻജിനുകളാണ് ജി.എസ്.എൽ.വി റോക്കറ്റുകൾക്ക്

 മീഥെയ്നും ഓക്സിജനും ഉപയോഗിക്കുന്നതോടെ കത്തുമ്പോൾ കരിയോ മറ്റ് അവശിഷ്ടങ്ങളോ അവശേഷിക്കില്ല. എൻജിന്റെ ആയുസ് കൂടും

 ലിക്വിഡ് ഹൈഡ്രജനേക്കാൾ കൈകാര്യം ചെയ്യാനും സംഭരിക്കാനും എളുപ്പമുള്ളതിനാൽ വിക്ഷേപണ ചെലവ് കുറയും

 ഭാവിയിൽ ചൊവ്വാ ദൗത്യത്തിൽ,​ അവിടെയുള്ള ജലവും കാർബൺ ഡൈ ഓക്‌സൈഡും ഉപയോഗിച്ച് മീഥെയ്ൻ നിർമ്മാക്കാനാകും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360