SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 AM IST

ജിയോ ഐ.പി.ഒയ്ക്ക് വൻ വരവേൽപ്പ്

akash

രണ്ട് ദിവസത്തിൽ അഞ്ചിരട്ടി അപേക്ഷകർ

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ളാറ്റ്‌ഫോംസിന്റെ ഓഹരി വിൽപ്പനയിൽ രണ്ടാം ദിനവും നിക്ഷേപകരുടെ മികച്ച പ്രതികരണം. 30,200 കോടി രൂപയുടെ ഐ.പി.ഒയിൽ ആങ്കർ നിക്ഷേപകരുടെ താത്പര്യവും പൊതുജനങ്ങളിൽ നിന്നുള്ള അപേക്ഷയും ഉൾപ്പെടെ മൊത്തം 3.58 ലക്ഷം കോടി രൂപയുടെ ആവശ്യമാണ് ലഭിച്ചത്. പൊതുവിൽപ്പനയിലെ ഓഹരികൾക്ക് അഞ്ചിരട്ടിക്ക് അടുത്ത് അപേക്ഷകൾ ലഭിച്ചു. ക്വാളിഫൈഡ് ഇൻസ്‌റ്റിറ്റ്യൂഷണൽ ബയേഴ്‌സ് വിഭാഗത്തിൽ 11.4 മടങ്ങും സ്ഥാപനേതര നിക്ഷേപകരിൽ നിന്ന് 5.18 മടങ്ങും അപേക്ഷകളാണുണ്ടായത്. റീട്ടെയിൽ വിഭാഗത്തിൽ 1.44 മടങ്ങ് അപേക്ഷകളുണ്ട്. ജീവനക്കാർക്കായി നീക്കിവെച്ച വിഭാഗത്തിൽ 1.99 മടങ്ങും ഓഹരിയുടമകളുടെ വിഭാഗത്തിൽ 3.67 മടങ്ങും അപേക്ഷ ലഭിച്ചു. ആങ്കർ നിക്ഷേപകരിൽ നിന്ന് 8,109.85 കോടി രൂപ സമാഹരിച്ച ജിയോയുടെ ഐ.പി.ഒ ഇന്ന് അവസാനിക്കും. ഒക്ടോബർ 28ന് എക്‌സ്ചേഞ്ചുകളിൽ ഓഹരികൾ ലിസ്‌റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360