SignIn
Kerala Kaumudi Online
Thursday, 22 October 2026 3.14 AM IST

ജാംനഗർ സന്ദർശിച്ച് മാർക്കോ റൂബിയോ

rel

റിലയൻസിന്റെ ഊർജ, ഡിജിറ്റൽ പദ്ധതികൾ പരിചയപ്പെട്ടു

ജാംനഗർ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോറും റിലയൻസ് ഇൻഡസ്ട്രീസിന്റെ ജാംനഗർ സമുച്ചയം സന്ദർശിച്ചു. റിലയൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയും എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനിയും ചേർന്നാണ് ഇരുവരെയും സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ സമുച്ചയമായ ജാംനഗർ റിഫൈനറിയുടെ പ്രവർത്തനങ്ങളും നൂതന സാങ്കേതികവിദ്യകളും സന്ദർശകർക്ക് പരിചയപ്പെടുത്തി. ഘട്ടംഘട്ടമായി പ്രവർത്തനസജ്ജമാകുന്ന റിലയൻസിന്റെ ന്യൂ എനർജി ഗിഗാ ഫാക്ടറികളും നിർമാണത്തിലിരിക്കുന്ന ഡാറ്റാ സെന്ററുകളും സന്ദർശനത്തിന്റെ ഭാഗമായി വിശദീകരിച്ചു. പരമ്പരാഗത ഊർജമേഖലയിലും പുനരുപയോഗ ഊർജമേഖലയിലും വാണിജ്യ സഹകരണത്തിനുള്ള സാധ്യതകൾ സംബന്ധിച്ച് ചർച്ച നടന്നു. വിശ്വസനീയവും താങ്ങാനാവുന്നതുമായ ഊർജലഭ്യത, സാങ്കേതിക മുന്നേറ്റങ്ങൾ, വിതരണശൃംഖലയുടെ കരുത്ത്, വർധിച്ചുവരുന്ന ഊർജാവശ്യകത നിറവേറ്റുന്നതിനുള്ള നിക്ഷേപം എന്നിവയും ചർച്ചാവിഷയമായി. ഊർജമേഖലയും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും തമ്മിലുള്ള ബന്ധം, ഡാറ്റാ സെന്ററുകൾക്ക് ആവശ്യമായ വൈദ്യുതി ലഭ്യത, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച എന്നിവയും ചർച്ച ചെയ്തു. സാങ്കേതികവിദ്യ, എൻജിനിയറിംഗ്, നൂതന നിർമാണമേഖലകൾ എന്നിവയിൽ അമേരിക്കൻ കമ്പനികളുമായി സഹകരണത്തിനുള്ള സാധ്യതകൾ മുകേഷ് അംബാനിയും അനന്ത് അംബാനിയും വിശദീകരിച്ചു. ജാംനഗറിനെ നൂതന സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും നൂതന നിർമാണത്തിന്റെയും കേന്ദ്രമായി വികസിപ്പിക്കാനുള്ള റിലയൻസിന്റെ ദീർഘകാല കാഴ്ചപ്പാടും സന്ദർശനത്തിൽ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAMNAGAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360