
കൊച്ചി: ഗിഫ്റ്റ് സിറ്റിയിലെ ആദ്യ മൾട്ടി കറൻസി ലൈഫ് ഇൻഷ്വറൻസ് പ്ലാനായ ‘ഓറം അഡ്വാന്റേജ്’ അവതരിപ്പിച്ച് ഏജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ്. യു.എസ് ഡോളർ, യൂറോ, ബ്രിട്ടീഷ് പൗണ്ട് എന്നീ കറൻസികളിൽ നിക്ഷേപം നടത്തുന്നതിനൊപ്പം ലൈഫ് ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കുന്ന യൂണിറ്റ് ലിങ്ക്ഡ് ഇൻഷ്വറൻസ് പദ്ധതിയാണിത്.
അന്താരാഷ്ട്ര ഓഹരികൾ, സ്ഥിരവരുമാന ആസ്തികൾ, സ്വർണം എന്നിവയിൽ നിക്ഷേപിക്കാനും പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാനും പദ്ധതിയിലൂടെ സാധിക്കും. തിരഞ്ഞെടുക്കുന്ന കറൻസിയനുസരിച്ച് കുറഞ്ഞ നിക്ഷേപം 3,000 ഡോളർ, 3,000 യൂറോ അല്ലെങ്കിൽ 3,000 പൗണ്ട് ആണ്. അന്താരാഷ്ട്ര നിക്ഷേപ താത്പര്യങ്ങളുള്ള ഉപഭോക്താക്കൾക്ക് വിവിധ കറൻസികളിൽ നിക്ഷേപവും ഇൻഷുറൻസ് പരിരക്ഷയും ഒരുമിച്ച് നൽകുകയാണ് ലക്ഷ്യമെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ജൂഡ് ഗോമസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |