
ഡാറ്റാ ചോർച്ചയും സൈബർ ആക്രമണവും വ്യാപകം
കൊച്ചി: പി.എച്ച്.പി സോഫ്‌റ്റ്‌വെയറിലെ സുരക്ഷാപിഴവ് മൂലമുണ്ടാകുന്ന സൈബർ ആക്രമണങ്ങളും ബാങ്കിംഗ് രംഗത്തെ ഡാറ്റാ ചോർച്ചയും കോർപ്പറേറ്റ് മേഖലയെ മുൾമുനയിലാക്കുന്നു. കോർപ്പറേറ്റുകൾ വ്യാപകമായി ഉപയോഗിക്കുന്ന പി.എച്ച്.പി പ്രോഗ്രാമിംഗ് ഭാഷയിലെ ഗുരുതര സുരക്ഷാപിഴവുകൾ പുറത്തുവന്നതിന് പിന്നാലെ ദശലക്ഷക്കണക്കിന് ആക്രമണ ശ്രമങ്ങളാണ് ലോകമൊട്ടാകെ കണ്ടെത്തിയത്. പിഴവുകൾ പരിഹരിക്കുന്ന പുതിയ പതിപ്പുകൾ പുറത്തിറക്കിയെങ്കിലും ആശങ്ക ശക്തമാണ്. യൂറോപ്പിലെയും ഏഷ്യയിലെയും സ്ഥാപനങ്ങൾ സുരക്ഷാ നടപടികൾ ശക്തമാക്കി.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ കണ്ടെത്തിയിരുന്നു. വെബ്സൈറ്റുകളുടെയും സോഫ്റ്റ്‌വെയറുകളുടെയും ആധികാരികത ഉറപ്പാക്കാൻ ഉപയോഗിക്കുന്ന ഇമുദ്രയുടെ എട്ട് പ്രൈവറ്റ് കീകൾ അപഹരിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇവ ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റുകൾ സൃഷ്‌ടിച്ച് യഥാർത്ഥ വെബസൈറ്റുകളെ അനുകരിക്കാനും വിശ്വസനീയമെന്ന് തോന്നിക്കുന്ന വ്യാജ സോഫ്‌റ്റ്‌വെയറുകൾ പ്രചരിപ്പിക്കാനും സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
വെബ്‌സൈറ്റുകൾ പൂട്ടി
സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിലെയും ജപ്പാനിലെയും സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ചില ഓൺലൈൻ സേവനങ്ങൾ മുൻകരുതലായി താത്കാലികമായി നിർത്തിവച്ചു. പിഴവുകൾ ഉപയോഗിച്ചുള്ള ആക്രമണശ്രമങ്ങൾ വർധിച്ചതായി വെബ് സുരക്ഷാ സ്ഥാപനമായ ക്ലൗഡ്ഫ്ലെയർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |