SignIn
Kerala Kaumudi Online
Friday, 23 October 2026 12.51 AM IST

ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോദിയെ ക്ഷണിച്ച് നെതന്യാഹു,​ സ്മിത്ത് മച്ചാറിനും ക്ഷണം

modi-
നെതന്യാഹുവും മോദിയും,​ സ്മിത്ത് മച്ചാർ

ന്യൂഡൽഹി: ഇസ്രയേലിന്റെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ദീപം തെളിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു. ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെയും ദീപം തെളിക്കൽ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച ശേഷമാണ് ക്ഷണത്തിന്റെ വിവരം നെതന്യാഹു എക്സിലൂടെ പങ്കുവച്ചത്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ദശകങ്ങൾ പഴക്കമുള്ള ശക്തമായ ബന്ധത്തെയും സഹകരണത്തെയും പ്രകീർത്തിച്ചു കൊണ്ടാണ് നെതന്യാഹു മോദിക്ക് ക്ഷണക്കത്ത് അയച്ചിരിക്കുന്നത്.

തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്താനും ഇരുനേതാക്കളും ധാരണയായി. നെതന്യാഹുവുമായി പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ മോദി ചർച്ച ചെയ്തു. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഇരുവരും ഫോൺ സംഭാഷണത്തിനിടെ ചൂണ്ടിക്കാട്ടി. ചർച്ചയും നയതന്ത്രവുമാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിലുള്ള വഴിയെന്ന് മോദി ആവർത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISRAEL, MODIM NETANYAHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360