SignIn
Kerala Kaumudi Online
Friday, 23 October 2026 12.52 AM IST

ട്രെൻഡ് മാറുന്നോ? സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,240 രൂപ

READ ENGLISH VERSION
gold-rate
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,235 രൂപയും പവന് 1240 രൂപ കുറഞ്ഞ് വില 1,05,880 രൂപയുമായി. കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന വിലയാണിത്. ഈ മാസം പത്തിന് പവന്റെ വില 1,11,040 രൂപയായി ഉയർന്നിരുന്നു. വെള്ളിവില ഇന്ന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 225 രൂപയിൽ എത്തി.

സൗദി അറേബ്യയെ ഉന്നമിട്ട് ഹൂതികൾ നടത്തുന്ന ആക്രമണങ്ങളും ഇറാനിൽ തുടരുന്ന സ്ഫോടനങ്ങളും മൂലം ക്രൂഡോയിൽ‌ വില കുതിച്ചുകയറുന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 4141 ഡോളറിൽ നിന്ന് 4090 ഡോളറിലേക്ക് കൂപ്പുകുത്തി. ഇതോടെ കേരളത്തിലും വില കുറയുകയായിരുന്നു.

കൂടാതെ,​ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ പ്രഖ്യാപനം അടുത്തയാഴ്ചയാണ്. ഈമാസം പലിശനിരക്ക് കൂട്ടാനിടയില്ലെങ്കിലും ഡിസംബറിൽ കൂട്ടാനുള്ള സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിസംബറോടെ സ്വർണവില കൂടുതൽ താഴെയെത്തുമെന്ന സൂചനയാണിത് നൽകുന്നത്.

അതേസമയം,​ പശ്ചിമേഷ്യൻ സംഘർഷവും റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തിനും ശമനമുണ്ടായാൽ ക്രൂഡോയിൽ വില താഴാനുള്ള സാദ്ധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ സ്വർണവില 4200 ഡോളറിന് മുകളിൽ തിരിച്ചെത്തും. ഇത് വീണ്ടും കേരളത്തിൽ സ്വർണവില പവന് 1.10 ലക്ഷം രൂപയിൽ കൂടുതൽ എത്തിക്കാനുള്ള സാദ്ധ്യതയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD RATE TODAY, GOLD RATE, GOLD RATE TODAY 22K, GOLD RATE KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360