SignIn
Kerala Kaumudi Online
Thursday, 25 June 2026 10.36 AM IST

തൃണമൂലിൽ പ്രതിസന്ധി രൂക്ഷം; 23 ലോക്‌സഭാംഗങ്ങൾ വിമത വിഭാഗത്തിനൊപ്പം ചേർന്നു

READ ENGLISH VERSION
mamata

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രൂക്ഷമായ രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നതായി സൂചന. തൃണമൂൽ കോൺഗ്രസിലെ 23 ലോക്‌സഭാ അംഗങ്ങൾ പാർട്ടിയിലെ വിമത വിഭാഗത്തിനൊപ്പം ചേരുന്നതായി റിപ്പോർട്ട്. വരുന്ന ആഴ്‌ചയിൽ തന്നെ ഇതുണ്ടാവുമെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജിയുമായി ഇടഞ്ഞ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ അറുപതോളം എംഎൽഎമാർ ചേർന്നാണ് വിമത വിഭാഗം രൂപീകരിച്ചത്.

ഇന്നലെ ഋതബ്രത നടത്തിയ യോഗത്തിന് ശേഷമാണ് ഈ ഭിന്നത പരസ്യമായത്. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും തൃണമൂലിന്റെ നേതാവായി മമത തന്നെ തുടരണമെന്നാണ് ഒരുകൂട്ടം എംഎൽഎമാർ വാദിക്കുന്നത്. ബുധനാഴ്‌ച പ്രതിപക്ഷ നേതാവായി ഋതബ്രത അധികാരമേറ്റ ശേഷം, തൃണമൂൽ വിഭജിക്കാൻ തനിക്ക് ഉദ്ദേശമില്ലെന്ന് ഋതബ്രത മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, TMC, WEST BENGAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360