
അബുദാബി: മാസങ്ങൾ നീണ്ട യുദ്ധത്തിനൊടുവിൽ സമാധാനക്കരാറിലെത്തിയിരിക്കുകയാണ് അമേരിക്കയും ഇറാനും. ഇത് യുഎഇയിലെ ബിസിനസുകൾക്കും തൊഴിലന്വേഷകർക്കും പുതുപ്രതീക്ഷയാണ് നൽകുന്നത്. ഇതോടെ വ്യാപാരം, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക വളർച്ച എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ നിർത്തിവച്ചിരുന്ന റിക്രൂട്ട്‌മെന്റ് നടപടികൾ പുനഃരാരംഭിക്കുമെന്നാണ് പ്രതീക്ഷ.
വലിയ തോതിൽ നിയമനങ്ങൾ നടത്തുന്നതിനേക്കാൾ സാഹചര്യങ്ങൾ വിലയിരുത്തി ക്രമേണ നിയമനം നടത്തുന്നതിനായിരിക്കും തൊഴിൽ ദാതാക്കൾ പ്രാധാന്യം നൽകുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിർണായക പദവികളിലായിരിക്കും ആദ്യം നിയമനം നടക്കുകയെന്നും ഇവർ വ്യക്തമാക്കുന്നു.
നിക്ഷേപ പദ്ധതികൾ വീണ്ടും ശക്തി പ്രാപിക്കുകയും പ്രാദേശിക വ്യാപാര പ്രവർത്തനങ്ങൾ ഊർജിതമാവുകയും ചെയ്യുന്നതിനാൽ ലോജിസ്റ്റിക്‌സ്, നിർമ്മാണ മേഖലയിലായിരിക്കും വേഗത്തിൽ നിയമനങ്ങൾ നടക്കുക. ഏഴ് എമിറേറ്റുകളിലും യുഎഇ സാർവത്രിക ദേശീയ ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ചതിനാൽ ആരോഗ്യ മേഖലയിലും നിയമനങ്ങൾ വർദ്ധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ പ്രവാസി കുടുംബങ്ങളുടെ താമസം മാറലുമായും വിദ്യാർത്ഥികളുടെ പ്രവേശന നടപടികളുമായും ബന്ധപ്പെട്ടിരിക്കുന്നതിനാൽ വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങൾക്ക് കൂടുതൽ സമയമെടുത്തേക്കാമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |