അടൂർ : രുദ്രേശ്വർ ഡാൻസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ "ഉത്സവം 2026" എന്ന ഭരതനാട്യ രംഗപ്രവേശവും - നൃത്ത സന്ധ്യയും നടത്തി. സിനിമ താരവും ടോപ് സിംഗർ അവതാരകയുമായ മീനാക്ഷി അനൂപ് മുഖ്യ അതിഥിയായിരുന്നു. കലാസംസ്കാരിക സന്ധ്യ മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. അഡ്വ. സി വി ശാന്തകുമാർ എംഎൽഎ, അഡ്വ.പഴകുളം മധു എംഎൽഎ, എം എസ് അരുൺകുമാർ എംഎൽഎ, ചലച്ചിത്ര അസിസ്റ്റന്റ് ഡയറക്ടർ രവിശങ്കർ വി, ജില്ലാ പഞ്ചായത്ത് അംഗം വൈഷ്ണവി ശൈലേഷ്, അടൂർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആബിദ് ഷെഹീം, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് നിയാസ്, മുൻ അടൂർ നഗരസഭ കൗൺസിലർ എം അലാവുദ്ദീൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |